ജെ.ബി.എസ് വെൺമണി/അക്ഷരവൃക്ഷം/ലോകത്തെ രക്ഷിച്ച പെൺകുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ രക്ഷിച്ച പെൺകുട്ടി
ഒരിടത്തൊരിടത്ത് ഒരു കൊച്ചുഗ്രാമത്തിൽ ഒരു പാവം പെൺകുട്ടി ഉണ്ടായിരുന്നു.
അവളുടെ പേര് അമ്മു എന്നായിരുന്നു. പ്രകൃതി സ്നേഹിയും സൽസ്വഭാവിയും ആയിരുന്നു അവൾ.
അമ്മുവിന് കൂട്ടിന് അവളുടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മുവിന്റെ നാട്ടിൽ ഒരു വേട്ടക്കാരൻ ഉണ്ടായിരുന്നു. അയാൾ കാട്ടിൽ പോയി മൃഗങ്ങളെ വേട്ടയാടി  കൊണ്ടുവന്ന ഭക്ഷിക്കുമായിരുന്നു.
 മൃഗങ്ങളെ  കൊല്ലുന്നത് അവൾക്ക് ഇഷ്ടമായിരുന്നില്ല. ഒരു ദിവസം അയാൾക്ക് കടുത്ത പനി വന്ന് കിടപ്പിലായി,അയൽവാസികൾ  ചിലർ അയാളെ കാണാൻ പോയി. പെട്ടെന്ന് അയാൾക്ക് ശ്വാസതടസ്സം വന്നു. അയൽക്കാർ അയാളെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ നൽകി.  അയാൾക്ക് സാധാരണ പനി അല്ല എന്നും ഇതുപോലെ ഒരുപാട് രോഗികൾ ഇവിടെ വന്നു എന്നും ഡോക്ടർ പറഞ്ഞു.  ഈ പനി പകരുന്നതാണ് എന്നും പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്നും അവരെ അറിയിച്ചു. പനി ഉള്ളവരുടെ അടുത്തുനിന്നും മാറിനിൽക്കുക, വ്യക്തി ശുചിത്വം പാലിക്കുക, എന്നെല്ലാം അവരോട് പറഞ്ഞു. ഇതുകേട്ടപ്പോൾ എല്ലാവരും അവരവരുടെ വീടുകളിലേക്ക് തിരികെപ്പോയി. അമ്മുവിന് ആകെ സങ്കടമായി. അവൾ ദൈവത്തോട് വേട്ടക്കാരന്റെ അസുഖം മാറാൻ പ്രാർത്ഥിച്ചു.
                 കുറച്ചുനാൾ കഴിഞ്ഞപ്പോൾ ലോകം മുഴുവനും ഈ അസുഖം പടർന്നുപിടിച്ചു. എല്ലാവർക്കും പേടിയായി. ഡോക്ടർമാർക്ക് ഇതിനുള്ള മരുന്നു കണ്ടുപിടിക്കാൻ സാധിച്ചില്ല. കാട്ടുമൃഗങ്ങളിൽ നിരുപദ്രവകാരികളായി കാണപ്പെടുന്ന ഒരു വൈറസ് ആണിത്. മനുഷ്യ ശരീരത്തിൽ ആയാൽ രൂപമാറ്റം വന്ന അപകടകാരി ആകും .കാട്ടു മൃഗങ്ങളെ കൊന്ന് ഭക്ഷിച്ചതിലൂടെ ആകാം വേട്ടക്കാരന് ഈ അസുഖം വന്നതെന്ന് അമ്മുവിനു തോന്നി. ഒരു ദിവസം അമ്മുവിൻറെ അമ്മയ്ക്കും ഈ അസുഖം ബാധിച്ചു അപ്പോൾ എല്ലാവരും കൂടി അമ്മുവിൻറെ അമ്മയെ തനിച്ച് ഒരു വീട്ടിൽ കിടത്തി. അതുകൊണ്ട് അവൾക്ക് അമ്മയെ കാണാൻ പറ്റിയില്ല അവൾ തനിച്ചായി . എങ്ങനെയെങ്കിലും അമ്മയെ രക്ഷിക്കണം.  അമ്മ മരിച്ചാൽ എനിക്ക് കൂട്ടിന് ആരുമില്ല.  അവൾ മനമുരുകി ദൈവത്തോട് പ്രാർത്ഥിച്ചു.  ലോകത്തെ മുഴുവൻ രക്ഷിക്കണെ.
           അമ്മയ്ക്ക് അസുഖം വളരെക്കൂടുതൽ ആയിരിക്കുന്നു അമ്മയെ കുറിച്ച് ഓർത്ത് അമ്മു സങ്കടപ്പെട്ടു.  കരഞ്ഞു തളർന്നു അവൾ ഉറങ്ങിപ്പോയി .ഉറക്കത്തിൽ അവൾ ഒരു സ്വപ്നം കണ്ടു . കുറുന്തോട്ടി ഇല, വേപ്പില ഇതെല്ലാം കൂടിയരച്ച്  കൊടുത്തപ്പോൾ പനി മാറിയിരിക്കുന്നു . നേരം വെളുത്തപ്പോൾ അമ്മു ഓടിച്ചെന്ന് ഇലകളെല്ലാം കൂടി പറിച്ചെടുത്ത് അരച്ച് മരുന്ന് ഉണ്ടാക്കി അമ്മയ്ക്ക് കൊടുത്തു.  കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അമ്മയുടെ പനി പൂർണ്ണമായും മാറി.  അമ്മുവിനെ ഒരുപാട് സന്തോഷമായി.  അമ്മു കൊടുത്ത മരുന്ന് എല്ലാവരും കഴിക്കാൻ തുടങ്ങി.  എല്ലാവർക്കും രോഗം ഭേദമായി. അങ്ങനെ നമ്മുടെ ലോകത്തെ മുഴുവൻ ആളുകളെയും രക്ഷിച്ചു.  എല്ലാവരും അമ്മുവിനെ അഭിനന്ദിച്ചു .നമുക്ക് വേണ്ടതെല്ലാം പ്രകൃതി തരുന്നുണ്ട്,  ജീവിക്കാൻ വായുവും, വെള്ളവും ,ഭക്ഷണവും പ്രകൃതി ആണ്  നല്കുന്നത്.അതുകൊണ്ട് വനങ്ങളെയും മൃഗങ്ങളേയും പുഴകളേയും സംരക്ഷിക്കുക. അമ്മു എല്ലാവരോടുമായി പറഞ്ഞു.  പ്രകൃതിയെ അനാവശ്യമായി ചൂഷണം ചെയ്യില്ലെന്ന് ഒരേ സ്വരത്തിൽ പ്രതിജ്ഞയെടുത്തു .പിന്നീടുള്ള കാലം എല്ലാവരും സുഖമായി ജീവിച്ചു.
ഐശ്വര്യ രാജേഷ്
4 ജെ.ബി.എസ് വെൺമണി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ