ശുചിത്വം
നാം ഓരോരുത്തരും ശുചിത്വം പാലിക്കണം.ശുചിത്വമില്ലായ്മയാണ് പലതരം രോഗങ്ങൾക്കും കാരണം.ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളു.വ്യക്തിശുചിത്വം മാത്രം പോരാ പരിസരശുചിത്വവും വേണം
വ്യക്തി ശുചിത്വം പാലിക്കാൻ ചെയ്യേണ്ടവ<
• ദിവസവും രണ്ടുനേരം പല്ലുതേയ്ക്കണം
• ദിവസവും കുളിക്കണം
• നഖം വെട്ടണം
• നല്ല വൃത്തിയുള്ള വസ്ത്രം ധരിക്കണം
• ആഹാരത്തിനു മുൻപും പിൻപും കയ്യും വായും കഴുകണം
• ശുചിമുറിയിൽ പോയതിനു ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകണം
പരിസരം ശുചിയായി സൂക്ഷിക്കാൻ നമുക്കെന്ത് ചെയ്യാം.<
• ചപ്പുചവറുകൾ വലിച്ചെറിയരുത്
• പൊതുസ്ഥലങ്ങളിൽ തുപ്പരുത്
• ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയരുത്
• മലമൂത്ര വിസർജനം ശുചിമുറിയിൽ മാത്രം നടത്തുക
ഇക്കാര്യങ്ങൾ മാത്രം ചെയ്താൽ ശുചിയാവില്ല. ഭക്ഷണകാര്യത്തിലും നമ്മൾ ശ്രദ്ധിക്കണം< .
• തിളപ്പിച്ചാറിയ വെള്ളം കുടിക്കണം
• തുറന്നുവച്ച ഭക്ഷണം കഴിക്കരുത്
• വൃത്തിയുള്ള പാത്രത്തിൽ ആഹാരം കഴിക്കണം
• പഴകിയ ആഹാരം കഴിക്കരുത്.
|