എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/രാമുവിന്റെ അച്ഛൻ
രാമുവിന്റെ അച്ഛൻ
ഒരു മിടുക്കനും അതിബുദ്ധിമാനും ആയ കുട്ടിയായിരുന്നു രാമു. അവൻ ഒരു പ്രകൃതി സ്നേഹി കൂടിയായിരുന്നു. അത് കൊണ്ട് തന്നെ അവൻ പ്രകൃതിയെ പറ്റി ധാരാളം കഥകളും കവിതകളും എഴുതിയിട്ടുണ്ട്,എഴുതാറുമുണ്ട്. അവനു അവന്റെ അച്ഛനെ വലിയ ഇഷ്ടമാണ്. പക്ഷെ അച്ഛന്റെ അവസ്‌ഥ ഓർത്തു അവൻ എപ്പോഴും ദുഃഖിതാണ്. കാരണം അച്ഛൻ ഒരു അസുഖത്തെ തുടർന്ന് കിടപ്പിലാണ്. അവൻ എഴുതുന്ന കഥയും കവിതയും എല്ലാം അച്ഛന് വായിച്ചു കേൾപ്പിക്കുമായിരുന്നു. അത് കേൾക്കുമ്പോൾ അച്ചൻ വളരെ അധികം സന്തോഷിക്കും. ഒരു സാഹിത്യകാരൻ ആകണം എന്നവന് ആഗ്രഹമുണ്ടായിരുന്നു. പെട്ടെന്ന് ഒരു ദിവസം അസുഖം കൂടിയതിനെ തുടർന്ന് രാമുവിന്റെ അച്ഛൻ മരണപ്പെട്ടു. അച്ഛന്റെ മരണം അവനെ തളർത്തി. ഒരു ദിവസം രാമുവിന്റെ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്ന കേശവൻ എന്നയാൾ രാമുവിനെ കാണാൻ വന്നു. കേശവൻ രാമുവിന്റെ അച്ഛന്റെ മരണവാർത്ത അറിയാൻ കുറച്ചു തമാസിച്ചു പോയി. അച്ചന്റെ മരണ ശേഷം രാമു കഥയും കവിതയും എഴുതൽ എല്ലാം നിർത്തിയിരുന്നു. കാരണം എന്താണെന്ന് വെച്ചാൽ അവനു എപ്പോഴും അവൻ അച്ഛന്റെ ഓർമയിൽ ആണ്. ഇനി ആർക്ക് വേണ്ടി ആണ് ഈ കഥയും കവിതയും എന്നായിരുന്നു അവന്റെ ചിന്ത. എന്നാൽ കേശവൻ രാമുവിന്റെ അച്ഛനെ പറ്റി പറഞ്ഞപ്പോൾ അച്ഛന്റെ സന്തോഷങ്ങളെ പറ്റി പറഞ്ഞപ്പോൾ അവനു സന്തോഷമാവുകയും ആ വാക്കുകൾ അവന്റെ കണ്ണു തുറപ്പിക്കുകയും ചെയ്യ്തു. <p.രാമു തന്റെ അച്ഛൻ പറഞ്ഞ കാര്യങ്ങൾ ഒന്നു കൂടി ഓർത്തു. അവൻ അതോർക്കുമ്പോൾ അവന്റെ അച്ഛൻ അടുത്തു നിന്നു പറയുന്നത് പോലെ തോന്നി. രാമു അന്ന് മുതൽ വീണ്ടും വീണ്ടും കഥയും കവിതയും എഴുതിതുടങ്ങി.അങ്ങനെ രാമു അറിയപ്പെടുന്ന ഒരു സാഹിത്യകാരനായി. അങ്ങനെ അവൻ വായനക്കാരുടെ ഇടയിൽ വളർന്നുകൊണ്ടേ ഇരുന്നു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ