ജി.യു.പി.എസ് പഴയകടക്കൽ/അക്ഷരവൃക്ഷം/'''എന്റെ കൊറോണക്കാലം '''

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48559 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ കൊറോണക്കാലം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ കൊറോണക്കാലം

ഞാൻ അവധിക്കാലമാണല്ലോ എന്ന് കരുതി അതിരാവിലെ എഴുനേറ്റു. കളിക്കാൻ ഇറങ്ങി. പെട്ടെന്നാണ് പിന്നിൽ നിന്ന് ഉമ്മാന്റെ വിളി, പുറത്തിറങ്ങാൻ പാടില്ല കൊറോണയാണെന്ന്. അപ്പോൾ എനിക്ക് അതെന്താണെന്ന് മനസ്സിലായില്ല. പിന്നെ വീട്ടുകാർ പറഞ്ഞു തന്നപ്പോൾ എനിക്ക് പുറത്തിറങ്ങാൻ പേടിയായി. പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ചിത്രം വരയ്ക്കുകയും കവിത എഴുതുകയും പഠിക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ പുറത്തിറങ്ങി എന്റെ കോഴിക്കുഞ്ഞുങ്ങളെയും കിളികളെയും സംരക്ഷിച്ചു. വീട്ടിൽ എന്റെ സഹോദരനും സഹോദരിയും ഉള്ളത് കൊണ്ട് ഞാൻ അവരോടൊപ്പം കളിയ്ക്കും. ആരും പുറത്തിറങ്ങാത്തതു കൊണ്ട് എനിക്ക് വളരെ സന്തോഷമായി. വീട്ടിൽ ഉപ്പ കൊണ്ട് വന്ന സമ്മാനങ്ങളും കളിപ്പാട്ടങ്ങളും കൊണ്ട് ഞാൻ കുറച്ചു സമയം കളിക്കും. രാത്രികളിലും ഞാൻ ഇങ്ങനെത്തന്നെയാണ്. പിന്നെ എന്റെ കൂട്ടുകാരികൾ ഇടയ്ക്കു എന്നോടൊപ്പം കളിയ്ക്കാൻ എന്റെ വീട്ടിലേയ്ക്ക് വരും. ഞാൻ അവരുടെ കൂടെ കളിയ്ക്കും. അവർ പോയതിന് ശേഷം ഞാൻ എന്റെ ഉമ്മയെ വീട്ടുജോലികൾ ചെയ്യാൻ സഹായിക്കും. എനിക്ക് കളിക്കാനുള്ള എല്ലാ കളിപ്പാട്ടങ്ങളും വീട്ടിൽത്തന്നെ ഉള്ളത് കൊണ്ട് എനിയ്ക്ക് ബോറടിക്കുകയില്ല. ഈ കളിപ്പാട്ടങ്ങൾ കൊണ്ട് ഞാൻ എന്നും കളിയ്ക്കും. ഇങ്ങനെയാണ് ഞാൻ ഈ ദിവസങ്ങൾ കഴിച്ചു കൂട്ടിയത്.

ഫൈഹ ഫാത്തിമ വി
2 A ജി.യു.പി.എസ് പഴയകടയ്‌ക്കൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം