ഗവ.എൽ.പി.എസ്.കോരാണി/അക്ഷരവൃക്ഷം/ ഭീതി വേണ്ട ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതി വേണ്ട.. ജാഗ്രത മതി

ഭീതി വേണ്ട.. ജാഗ്രത മതി.

നമ്മുടെ ലോകത്തെ കർന്നുതിന്നുകൊണ്ടിരിക്കുന്ന വൈറസ് ആണ് കൊറോണ വൈറസ്. ഇതുവരെയും കടന്നുപോകാത്ത ഒരു അവസ്ഥയിലൂടെയാണ് ഇന്ന് നമ്മൾ കടന്നുപോകുന്നത്. കോവിഡ് -19 എന്ന മാരകമായ ഈ അസുഖം ലോകത്തെ തന്നെ കാർന്നുതിന്നുന്ന മഹാമാരിയെന്നും വിശേഷിപിക്കം. ഫെബ്രുവരി മാസത്തിൽ ചൈനയിൽ ന്യൂമോണിയ പടർന്നു പിടിക്കുന്നു, എന്നൊരു വാർത്ത വന്നിരുന്നു. ഇതിനെ തുടർന്നുണ്ടായ പരിശോധനയിലൂടെയാണ് ഇത് ന്യൂമോണിയ അല്ല കൊറോണ വൈറസാണെന്ന സ്ഥിരീകരിക്കപ്പെട്ടത. ചൈനയിൽ മാത്രം ഒതുങ്ങിനിന്ന ഈ വൈറസ് കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ പല രാജ്യങ്ങളിലേക്കും വ്യാപിച്ചു . പല രാജ്യങ്ങളും ഇതിന്റെ ഭീതിയിൽ കുടുങ്ങിയപ്പോൾ നമ്മുടെ രാജ്യമായ ഇന്ത്യയെയും ഈ വൈറസ് വളരെ പെട്ടെന്ന് തന്നെ പിടികൂടി. വളരെ കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ നിരവധിപേർക്ക് ഈ രോഗം സ്ഥിരീകരിച്ചു. പ്രായം ചെന്നവരെ ആയിരുന്നു കൊറോണ വൈറസ് പെട്ടെന്ന് പിടികൂടിയത്.സാമൂഹികമായ അകലവും, മാസ്കും, കൂടെക്കൂടെയുള്ള കൈകഴുകലും കൊറോണ വൈറസിനെതിരെ പ്രതിരോധം തീർക്കാനും,കൊറോണ വൈറസിന്റെ വ്യാപനം തടയാൻ കഴിയുമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.ശ്യാസതടസം, ശക്തമായ ചുമ, തൊണ്ടവേദന , പനി തുടക്കിയവയാണ് കോവിഡ് 19 എന്നാ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങൾ. കൊറോണ ലക്ഷണമുള്ള രോഗിയുമായുള്ള സമ്പർക്കത്തിലൂടെയും ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്നു. ലോകം ഇന്നു വരെ നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് ഇന്ന് നമ്മൾ കടന്ന് പൊയ്ക്കോണ്ടിരിക്കുന്നത്. ഒട്ടനവധി ആൾക്കാർ വിദേശത്ത് നിന്ന് സ്വന്തം നാട്ടിലേക്ക് വരാൻ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട്.ലോകത്തിന്റെ സമ്പത് വ്യവസ്ഥ തന്നെ തകരാറിലായിരിക്കുകയാണ്. കൊറോണ വൈറസിനെ ഈ ലോകത്ത് നിന്ന് തന്നെ തുടച്ചു നീക്കാൻ ഡോക്ടർ മാരും, നേഴ്സുമാരും ആരോഗ്യ വകപ്പും ശക്തമായി പ്രയത്നിക്കുന്നുണ്ട്. റാപ്പിഡ് ടെസ്റ്റ് തുടങ്ങിയ രോഗനിർണയ രീതികൾ വിദഗ്ധർ നിർദേശിച്ചി ട്ടുണ്ട്. രോഗം ക്രിട്ടിക്കൽ സ്റ്റേജിലേക്ക് പോകുന്നതിന് മുൻപ് കുറച്ചു ദിവസം കൊണ്ട് തന്നെ രോഗം സ്‌ഥികരിക്കാൻ ഇടതുപോലുള്ള രോഗനിർണയരീതികൾ നമ്മെ സഹായിക

സൂരജ്
3 A ഗവ.എൽ.പി.എസ്.കോരാണി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം