എം.എം.യു.പി.എസ്.പുതുപ്പരിയാരം/അക്ഷരവൃക്ഷം/അതിജീവനം(ഈണം വഞ്ചിപ്പാട്ട്)

Schoolwiki സംരംഭത്തിൽ നിന്ന്
20:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21660 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം(ഈണം-വഞ്ചിപ്പാട്ട്)...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം(ഈണം-വഞ്ചിപ്പാട്ട്)

ലോകമെങ്ങും കീഴടക്കി നടക്കുന്ന വൈറസാണ് കൊറോണ വൈറസ്
ചൈനയിലെ വുഹാൻനെന്ന ദേശത്തല്ലോ ഈ മഹമാരിയുടെ ഉത്ഭവസ്ഥാനം.
ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈതക തൈതകതോം

ഭാരതാംബെ കീഴടക്കാൻ വന്ന വൈറസ് ആദ്യം നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലാണല്ലോ
ജനങ്ങളുടെ സുരക്ഷക്കായ്‌ സർക്കാർ നൽകിയ മരുന്ന് ലോക്ക് ഡൗൺ ആണല്ലോ.
ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈതക തൈതകതോം

ആരോഗ്യപ്രവർത്തകരും പൊലീസിന്റെ കാര്യക്ഷമതയും എത്രമാത്രം നന്ദി പറഞ്ഞാലും തീരില്ല
ഈസ്റ്ററില്ല വിഷുവില്ല എല്ലാം നമ്മുടെ വീടിനുള്ളിൽ ഒതുങ്ങിനിന്നു.
ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈതക തൈതകതോം

നമ്മുടെനാട് കൊറോണയുടെ പിടിയിൽ നിന്നും മുക്തി നേടാൻ ഒറ്റകെട്ടായി പ്രയത്നിച്ചീടാം
നാടിൻ രക്ഷക്കായി നമ്മൾ കുട്ടികൾ നൽകീടാം ദുരിതാശ്വാസനിധിക്ക് വിഷുകൈനീട്ടം
ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈതക തൈതകതോം

ഏത് പ്രതിസന്ധിയിലും കേരളജനത ഒന്നാണെന്ന അതിജീവന സന്ദേശം നമ്മൾക്കുമാത്രം
ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈതക തൈതകതോം

വിസ്മയ . ബി
6 A എം. എം. യു. പി. സ്കൂൾ, പുതുപ്പരിയാരം.
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത