ഒരു നുള്ളു കണ്ണീരു വാർത്തു കൊണ്ട്
വ്യഥയോടെ ചേരുന്നു നാമേവരും
ഭയമല്ല കരുതലാനടിയുറച്ചാൽ പിന്നെ
അതിജീവനത്തിന് പേടിയില്ല
സ്യഷ്ടിച്ച സ്യഷ്ടാവ് പോലും പകച്ചു പോൽ
നിൻ ചെയ്തികൾ കണ്ടു കണ്ണടച്ചു
സർവ്വവും വെട്ടിപ്പിടിക്കാൻ നോക്കി നിങ്ങൾ
ദൈവത്തെ മറന്നു ജീവിച്ചല്ലോ
ഈ മഹാ മാരിതൻ വിധിയോർത്തു കരയുവാൻ
കഴിയില്ല മനുജാ നിൻകർമ ഫലം
ഒരു ചുംബനം പോലും നൽകാൻ കഴിയാതെ
ചത്താലും തീരാത്ത പാപിയായി
അകന്നിരിക്കാം രക്ത ബന്ധങ്ങൾ ഒക്കെയും
ഇരുളിന്റെ മറനീങ്ങും ഒരു പുലരി വരെ.