ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/തെറ്റു മനസ്സിലാക്കിയ സാം

Schoolwiki സംരംഭത്തിൽ നിന്ന്
06:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തെറ്റു മനസ്സിലാക്കിയ സാം <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തെറ്റു മനസ്സിലാക്കിയ സാം

ഒരു ഗ്രാമത്തിൽ സാം എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവന് ശുചിത്വം തീരെ ഇല്ലായിരുന്നു. എന്ത് കിട്ടിയാലും വാരിവലിച്ചു തിന്നുന്ന പ്രകൃതമായിരുന്നു.
അവൻറെ മുന്നിൽ എന്ത് കണ്ടാലും അവൻ അത് നല്ലതാണോ ചീത്തയാണോ എന്ന് നോക്കുക ഇല്ലായിരുന്നു.
അതിനെക്കുറിച്ച് അവനോട് ആരു പറഞ്ഞാലും അവനത് ഇഷ്ടപ്പെടില്ലായിരുന്നു.
കൈ കഴുകാതെ ആഹാരം കഴിക്കും, നഖം വെട്ടാതെ മണ്ണിൽ കളിക്കും ഇതെല്ലാം അവൻറെ ശീലങ്ങൾ ആയിരുന്നു.
ഒരു ദിവസം അവന് ഒരു രോഗം പിടിപെട്ടു. അവനെ ഡോക്ടറുടെ അടുത്തേക്ക് അമ്മ കൊണ്ടുപോയി.
ഡോക്ടർ പരിശോധിച്ചപ്പോഴാണ് ഡോക്ടർക്ക് കാര്യം മനസ്സിലായത്. ഡോക്ടർ അവനോട് പറഞ്ഞു.
ശുചിത്വമില്ലായ്മ കൊണ്ട് വന്ന അസുഖമാണ്. വൃത്തിയായി നടന്നാൽ ഈ അസുഖം പെട്ടെന്ന് തന്നെ സുഖപ്പെടും.
തൻറെ തെറ്റു മനസ്സിലാക്കിയ സാം ഡോക്ടർ പറയുന്നത് സമ്മതിച്ചുകൊണ്ട് വീട്ടിലേക്ക് തിരികെ പോയി. അന്നുമുതൽ സാം വൃത്തിയോടെ നടക്കാൻ തുടങ്ങി.
അവൻറെ അസുഖം പെട്ടെന്ന് സുഖപ്പെടുകയും ചെയ്തു.
കൂട്ടുകാരെ ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത്. ശുചിത്വമില്ലായ്മ കൊണ്ട് പല രോഗങ്ങളും പിടിപെടും.
ആഹാരം കഴിക്കുന്നതിന് മുമ്പും പിമ്പും കൈയും വായും വൃത്തിയായി കഴുകുക.നഖം വളരാൻ അനുവദിക്കരുത് അതിനുമുമ്പ് വെട്ടിക്കളയുക.
പഴകിയതും കേടുവന്നതുമായ ആഹാരം കഴിക്കാതിരിക്കുക .
ഭക്ഷണപദാർത്ഥങ്ങൾ മൂടിവെച്ച് ഉപയോഗിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
നാം എപ്പോഴും വൃത്തിയുള്ള വരായിരിക്കുക. ഇങ്ങനെ ഓരോരുത്തരും ചിന്തിച്ചാൽ മാത്രമേ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാനാവൂ...


റഷ മെഹ്റിൻ
2 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ