Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം
പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എന്നാൽ നമ്മൾ അതിനു എതിരാണ് ചെയ്യുന്നത്. സാധാരണ നമ്മൾ ചെയ്യേണ്ടത് മരം നട്ടുപിടിപ്പിക്കുക. പക്ഷെ ഇന്നു സമൂഹത്തിൽ അധികവും കാണുന്നത് മരങ്ങൾ വെട്ടി നശിപ്പിക്കുയാണ് ചെയ്യുന്നത്. എന്നാൽ നമ്മൾ ചെയ്യേണ്ടത് മരങ്ങൾ തണലിനു വേണ്ടിയും ഭക്ഷണങ്ങൾക്ക് വേണ്ടിയും നട്ടുപിടിപ്പിക്കുകയാണ്. മരങ്ങൾ ഒരുപാട് ഗുണങ്ങൾ ചെയ്യുന്നുണ്ട് മരങ്ങളുടെ ഉപകാരങ്ങളിൽ ആദ്യം തന്നെ നമ്മൾക്കു തെങ്ങിനെ കുറിച്ച് പറയാം. തെങ്ങു ഉണ്ടായാൽ അരയ്ക്കാൻ തേങ്ങയും ശരീരത്തിന്റെ ക്ഷീണം തീർക്കാൻ ഇളന്നീരും തരുന്നു. തെങ്ങിൻ്റെ ഓല കൊണ്ട് ചൂൽ ഉണ്ടാക്കാൻ സഹായിക്കുന്നു. പച്ച ഓല കൊണ്ട് കളിപ്പാട്ടം ഓല പീലി, പന്ത്, കണ്ണട, വച് എന്നിങ്ങനെ വീടുവരെ ഉണ്ടാകാം. ഓലയിൽ കിടന്നാൽ നതണുപ്പുണ്ടാകും തെങ്ങിന്റെ തടികൊണ്ട് വീടിന്റെ മേൽക്കൂര യുണ്ടാക്കാം.ഒരു പാട് ഗുണങ്ങൾ തെങ്ങു നൽകുന്നു. പൂന്തോട്ടം നമ്മുടെ പ്രകൃതിയെ വളരെ മനോഹരമാക്കുന്നു വീടിൻ്റെ മുറ്റത്ത് ചെടികൾ പല തരത്തിലും നട്ട് പിടിപ്പിച്ചാൽ നല്ല ഭംഗിയാണ്. പലതരം വിത്തുകൾ കൊണ്ട് പച്ചക്കറി ഉണ്ടാക്കുന്നു മാരകമായ വിഷങ്ങൾ ഇല്ലാതെ നമ്മൾ ഇലക്കറികളും കായ്കനികളുമെല്ലാം നട്ടുപിടിപ്പിക്കൂ. ഇന്ന് കൂടുതലായി മാരകമായ രോഗങ്ങൾക്ക് കാരണം കടയിൽ നിന്ന് വാങ്ങുന്ന പച്ചക്കറികളും ഫ്രൂട്സുമാണ്. നമ്മൾ തന്നെ രോഗം വരുത്തിവെക്കുകയാണ് ചെയ്യുന്നത്
|