എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/ഉപയോഗശൂന്യമായത്
ഉപയോഗശൂന്യമായത്
നമ്മൾ ഉപയോഗിച്ച് കളയുന്ന എന്തെല്ലാം വസ്തുക്കളാണ് നമ്മുടെ പ്രകൃതിയെ ഇത്രത്തോളം ഉപദ്രവിക്കുന്നത്. മാർച്ച് മാസം മുതൽ കിട്ടിയ അവധിയും ലോക്ക് ഡൗണും കാരണം വിരസത മാറാൻ വേണ്ടി നമ്മുടെ വീടിന്റെ ചുറ്റിലും പറമ്പുകളിലും ഇറങ്ങി ചെല്ലുന്നപ്പോൾ എനിക്ക് മനസ്സിലാക്കി തന്ന ഒരുകാര്യമാണ്. നമ്മൾ വലിച്ചെറിയുന്ന ഐസ്ക്രീം സ്പൂൺ മുതലുളള എന്തെല്ലാം സാധനങ്ങളാണ്,നമുക്ക് ചുറ്റിലും ഉളളത് .ഇവയൊന്നും ഒരിക്കലും നശിക്കുകയും ഇല്ല, വെളളം കെട്ടികിടന്ന് കൊതുക് പെരുകി പകർച്ചവ്യാധികൾ ഉണ്ടാവുകയും ചെയ്യുന്നു. കൊറോണ എന്ന മഹാമാരി മൂലം ഈലോകം മുഴുവൻ കഷ്ടതയിലാണ്.ഇന്നല്ലങ്കിൽ നാളെ നമ്മളതിൽ നിന്ന് കരകയറും. പക്ഷെ ഈ പ്രകൃതിയെ പ്ലാസ്റ്റിക്കുകളുടെ ലോകോത്തിൽ നിന്ന് നമ്മൾ എങ്ങനെ രക്ഷിക്കും.അതിനായി നമുക്ക് എന്തുചെയ്യാൻ കഴിയും. നാം ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്.കൊറോണയെ തോൽപ്പിക്കാൻവേണ്ടി ഇടക്കിടെ കൈ കഴുകാനും മാസ്ക് ധരിക്കാനും നാം ഓരോരുത്തരും ശീലമാക്കി,അതു പോലെ തന്നെ പ്ലാസ്റ്റിക് പാത്രങ്ങളും, കവറുകളും ഉപയോഗിക്കില്ലെന്ന് നാം തീരുമാനിച്ചാൽ,വരും തലമുറക്കായി നല്ലൊരു പ്രക്രതിയെ നമുക്ക് സൃഷ്ടിക്കാൻ കഴിയും. എനിക്ക് ചെയ്യാൻ കഴിഞ്ഞത്.. ഞങ്ങളുടെയും,അടുത്തുളള വീടുകളിലെയും ഉപയോഗശൂന്യമായ വസ്തുക്കൾ പെറുക്കി കൊണ്ടു വന്ന് ഞാനതിലെല്ലാം ചെടികൾ നട്ടു. വെള്ളം കെട്ടികിടക്കില്ലല്ലോ...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനനതവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനനതവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ