ഉള്ളടക്കത്തിലേക്ക് പോവുക

ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/അക്ഷരവൃക്ഷംപൊര‍ുതണം

Schoolwiki സംരംഭത്തിൽ നിന്ന്
18:15, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊര‍ുതണം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊര‍ുതണം

പൊരുതണം
പൊരുതി നേടീടണം
നിസ്സഹായമീ അവസ്ഥയിൽ
ഒരുമയോടെ ചേരണം
വ്യത്തിയും വെടിപ്പും മേറ്റം
മഹത്തരമെന്നിയണം
മഹാമാരിയെ ചെറുത്ത്
നിൽക്കുവാൻ ഒരുമയോടെ
പൊരുതണം
തുല്യ ദുഃഖ വാടിയിൽ
തളർന്നു വാടിടാതിരിയ്ക്കണം
നിശ്ചയിക്കണം കൊറോണയേ
തുരത്തിടാൻ
ഞാനും നീയും മെന്നതല്ല
നമ്മളായി നിൽക്കണം
അകലെയെങ്കിലും
നാമരുകിലായി ചേരണം
അഹന്തതൻ പേരിലെത്ര
നീതികേടുകൾ ചെയ്യ്തു നാം
സ്വാർത്ഥമേറിയെത്ര
ജീവനുകൾ ചുട്ടെരിച്ചു നാം
പഠിച്ചിടാം പാഠങ്ങൾ
നൻമതൻ വെളിച്ചമായ്
നല്ല നാളെകൾ തൻ
പൊൻപുലരി വിടർത്തിടാൻ

ദേവ്‍ന‍ന്ദ് റോഷിത്ത്
7 A ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത