ജി യു പി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ
<poem>

അമ്മതൻ സ്നേഹവും വാത്സല്യവും എന്നും മക്കൾതൻ നന്മയ്ക്ക് വേണ്ടി മാത്രം അമ്മതൻ പുഞ്ചിരി താരാട്ടുമായ് അമ്മ നന്മതൻ നല്ല പ്രതീകമായി മഴപോലെ പെയ്യുന്ന അമ്മതൻ വാത്സല്യ- മെന്നിൽ അണയാത്ത നാളമായി തുള്ളിയായ് വീഴുന്ന സ്നേഹമായി അമ്മ എന്നിൽ കെടാത്തൊരു ദീപമായി അമ്മയെൻ നന്മ നിനച്ചു പ്രാർത്ഥിച്ചിടും എന്നെക്കാളേറെ കരുതലോടെ എൻ കുടുംബത്തിനായ് പ്രാർത്ഥിക്കുമെ- ന്നമ്മ താമരമൊട്ടു പോലെന്നുമെന്നും പുഴയായി ഒഴുകുന്ന തെളിവുള്ള വെള്ളമായ് അമ്മയെന്നെന്നും കുളിർമ്മയായി നന്മയായ് പുണ്യമായ് സ്നേഹമായ് ശക്തിയായ് വാത്സല്യമായ് എന്നുമമ്മ മാത്രം (2)

<യpoem><യcenter>

അശ്വതി ജോയി
7 B [[|ജി .യു .പി .എസ് .കുറ്റൂർ]]
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത