മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/ഈ ഭൂമി ആർക്കാണ് സ്വന്തം
ഈ ഭൂമി ആർക്കാണ് സ്വന്തം - ചില ഓർമപെടുത്തൽ
ഇന്നത്തെ പരിസ്ഥിതിയിൽ ജീവിക്കുന്ന നാമെല്ലാം ഈ വാക്ക് ഓർമിക്കേണ്ടതാണ്. ഈ ഭൂമി മനുഷ്യർക്കമാത്രമുള്ളതല്ല. പരിസ്ഥിതിയിലെ ഘടകങ്ങളെല്ലാം പരസ്പരം ബസപ്പെട്ടുകിടക്കുന്നു. ഈ അറിവ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന കാര്യത്തിൽ ജാഗരൂകരാകാൻ നമ്മെ ഓർമിപ്പിക്കുന്നു. ആദ്യം കാലത്ത് പ്രകൃതിയുമായി ഇണങ്ങിച്ചേർന്നാണ് മനുഷ്യർ ജീവിച്ചിരുന്നത് എന്നാൽ ഇപ്പോൾ പ്രകൃതി വിഭവങ്ങൾ അമിതമായി ചൂഷണം ചെയ്യുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പുരോഗതിയും ജീവിതസൌകര്യങ്ങൾ വർധിപ്പിക്കാനുള്ള മനുഷ്യന്റെ അത്യാഗ്രഹവും വനവും വന്യ ജീവികളും, നദികളും ഇല്ലാതാക്കപ്പെട്ടു. ജലാശയങ്ങൾ നികത്തി അവിടെ കൂറ്റൻ കെട്ടിടങ്ങൾ പണിഞ്ഞു . ചില ജീവികൾ ഇപ്പോഴും വംശനാശ ഭീഷണി നേരിടുകയാണ് . വാഹനങ്ങൾ പുറത്തുവിടുന്ന മാലിന്യങ്ങൾ. പരിസ്ഥിതിക്ക് വളരെയധികം ദോഷം ചെയ്യും. പരിസ്ഥിതിക്ക് നേരെയുള്ള നമ്മുടെ വിവേകശൂന്യമായ ഇടപെടലുകൾ ഇനിയും തുടർന്നാൽ അത് പ്രകൃതിയുടെ മാത്രമല്ല മനുഷ്യന്റെ തന്നെ നാശത്തിന് കാരണമാകും പാരസ്ഥിതി സംരക്ഷിക്കേണ്ടത് നാം ഒരോരുത്തരുടെയും കടമയാണ്.പല പരിസ്ഥിതി സംരക്ഷണ നടപടികളും ഇന്ന് പ്രചാരത്തിലുണ്ട്. ഇതിനു പുറമേ സംഘടനകൾ, വിദ്യാലയങ്ങൾ, മാധ്യമങ്ങൾ തുടങ്ങിയവർ പ്രചാരണത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട്. ഈ അടുത്ത കാലത്ത് കൊറോണ വ്യാപനം മൂലം വ്യവസായ ശാലകൾ പ്രവർത്തിക്കാത്തതിനാലും വാഹനങ്ങൾ നിരത്തിലിങ്ങാത്തതിനാലും അന്തരീക്ഷവായു ശുദ്ധമായതും ജല സ്രോതസ്സുകളിൽ വന്ന മാറ്റവും നാം കണ്ടതാണ്. വാഹനങ്ങൾ നിരത്തിലിറങ്ങാത്തതു കൊണ്ട് വായുവിൽ നൈട്ര ജൻ ഡൈ ഓക്സൈഡിന്റെ അളവ് നന്നേ കുറഞ്ഞിരിക്കുന്നു. വ്യവസായശാലകൾ അടഞ്ഞുകിടക്കുന്നതു കൊണ്ട് ജലാശയങ്ങളിലെ വെള്ളം തെളിയുന്നതും നാം കണ്ടു. അവ പുറന്തള്ളുന്ന കറുത്ത വിഷപ്പുക യില്ലാത്തതു കൊണ്ട് അന്തരീക്ഷവായു മലിനമാകുന്നില്ല. വനനശീകരണം, വയൽ നികത്തൽ - ഇവ ആഗോള താപനം, അമ്ള മഴ, കാലാവസ്താ വ്യതിയാനം ,കുടിവെള്ള ക്ഷാമം - പര സ്വര പൂരകങ്ങളാണ്. പാടം നികത്തിയാലും മണൽ വാരിയാലും, പുഴ നശിച്ചാലും വനം വെട്ടി മരുഭൂമിയാക്കിയാലും തങ്ങൾക്ക് ഒരു പ്രശ്നവുമില്ല എന്നു കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറ്റപ്പെടേണ്ടതാണ്. "ഈ ഭൂമി നമുക്ക് പൂർവ്വികർ ദാനം തന്നതല്ല " നമ്മുടെ ആവശ്യങ്ങൾക്കുള്ളത് ഈ ഭൂമിയിലുണ്ട് എന്നാൽ ആത്യാഗ്രഹം തീർക്കുവാനുള്ള തില്ല.ഞാൻ ഒരാൾ വിചാരിച്ചാൽ ഈ ലോകം നന്നാവില്ല എന്ന ന്യായം നിരത്താതെ നാം ഒരാളിൽ തുടങ്ങുന്ന മാറ്റം സമൂഹം ഏറ്റെടുക്കുമ്പോൾ അത് വലിയ മാറ്റത്തിലേക്ക് വഴി തുറക്കും....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ