ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/അക്ഷരവൃക്ഷം/ ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wovhssmuttil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീതി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതി

ലോകം അവന്റെ കൈകളിലാണ്...
ഇന്ന് ലോകം ഭരിക്കാൻ നേതാക്കന്മാരില്ല
കലഹങ്ങളില്ല... കലാപങ്ങളില്ല...
ലോകം ഒരു വിരൽത്തുമ്പിൽ ആണെന്ന് ഉരുവിട്ടവർ......
മോഹങ്ങളോരോന്നും അടർന്നുവീഴുമ്പോൾ അത്യാർത്തിയില്ല.....
അത്യാഗ്രഹമില്ല......
മരണം മറന്ന സമൂഹം.......
ഇന്ന് മരണം അവൻ ഭയമാണ്...
മനുഷ്യഹൃദയമിന്ന് ജീവന്
വേണ്ടി തുടിക്കുന്നു......
പണമാണ് എല്ലാം എന്ന് കരുതിയ സമൂഹം
പണമല്ലൊന്നും എന്ന് കാണിച്ചുതന്ന ലോകം......
അഹങ്കാരമില്ലിന്ന്.... അസൂയയില്ല....
താനാണ് വലിയവൻ എന്ന് നടിച്ചവർ....
താനൊന്നുമല്ലന്ന് അറിഞ്ഞവർ.....
പൊങ്ങച്ചമില്ല......
ആർഭാടമില്ല......
ലോകം ദൈവത്തിന്റെ കൈകളിലാണെന്ന് മറന്ന സമൂഹം....
ഇന്ന് അവനു മുന്നിൽ കീഴടങ്ങി....
അതേ... ലോകം അവന്റെ കൈകളിലാണ്...
 

ജസ്‌ന ഷെറിൻ
IX D ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്.മുട്ടിൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത