എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ


 മരതക പൂമൊട്ടുകൾ അണഞ്ഞിടുമ്പോൾ
മങ്കൊമ്പിലെ പെണ്കിളി മയങ്ങിടുമ്പോൾ
മനസക്കൊഞ്ചലിൽ മണിവീണകളുയർത്തുന്ന
മാമലകൾ നിശ്ശബ്ദതയിലാഴുന്ന
ചന്ദ്രിക തൻ തുനിലാവൊഴുക്കുമ്പോൾ
കൊറോണ തൻ ഭീതിയെങ്ങും നിറഞ്ഞിടുമ്പോൾ
താലോലിച്ചെന്നും നമ്മെ കരുതീടുവാനായ്
ആതുര സേവകർ എത്തിടുന്നു
നിശാഗന്ധികൾആടിത്തിമിർത്തിടുമ്പോൾ
നിശീഥിനി മെല്ലേ മെല്ലേ എത്തിടുമ്പോൾ
നീലാന്തകാരമാമീ അനുവിനെ തകർത്തിടാം
ഉണർന്നെന്നും കറുത്തീടാം പ്രവർത്തിച്ചീടാം നമുക്കൊന്നായ് .


 

അൻസാന
8.B എം.ജി.എം.എച്ച്.എസ്. പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത