സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പരിസ്ഥിതി- നമ്മുടെ നാളേയ്ക്കുവേണ്ടി
പരിസ്ഥിതി- നമ്മുടെ നാളേയ്ക്കുവേണ്ടി
കൂട്ടുകാരെ നാം പരിസ്ഥിതിയെക്കുറിച്ച് പഠിച്ചിട്ടുണ്ടല്ലോ. എന്താണ് പരിസ്ഥിതി?. നാം ജീവിക്കുന്ന ചുറ്റുപാടും, അതിലടങ്ങിയിരിക്കുന്ന ജീവനുള്ളതും അല്ലാത്തതുമായ ഘടകങ്ങൾ ചേർന്നതാണ് പരിസ്ഥിതി. ജീവനുള്ള ഘടകങ്ങളിൽ മരങ്ങളും ചെടികളും മറ്റു ജീവജാലങ്ങളും ഉൾപ്പെടുന്നു. ജീവനില്ലാത്ത വയിൽ മണ്ണ്, സൂര്യപ്രകാശം, വായു, ജലം തുടങ്ങിയവയും ഉൾപ്പെടുന്നു. അങ്ങനെ ജീവനുള്ളതും അല്ലാത്തതുമായ ഘടകങ്ങൾ പരസ്പരം ആശ്രയിച്ചു നിൽക്കുന്നു.സുന്ദരമായ ഈ ഭൂമിയെ നമ്മൾ പലവിധത്തിൽ നശിപ്പിക്കുകയാണ്. മരങ്ങൾ വെട്ടി നശിപ്പിച്ചും, വായുവിനെയും മണ്ണിനേയും ജലത്തേയും മലിനമാക്കിയും നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നു. ഇങ്ങനെ പോയാൽ നമ്മുടെ നിലനിൽപ്പിനെ ഇതു ബാധിക്കും. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പലതരം രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കും. അതിനാൽ നാം ഇപ്പോൾ തന്നെ ചില മുൻകരുതലുകൾ എടുക്കണം.
|