സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പരിസ്ഥിതി- നമ്മുടെ നാളേയ്ക്കുവേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി- നമ്മുടെ നാളേയ്ക്കുവേണ്ടി

കൂട്ടുകാരെ നാം പരിസ്ഥിതിയെക്കുറിച്ച് പഠിച്ചിട്ടുണ്ടല്ലോ. എന്താണ് പരിസ്ഥിതി?. നാം ജീവിക്കുന്ന ചുറ്റുപാടും, അതിലടങ്ങിയിരിക്കുന്ന ജീവനുള്ളതും അല്ലാത്തതുമായ ഘടകങ്ങൾ ചേർന്നതാണ് പരിസ്ഥിതി. ജീവനുള്ള ഘടകങ്ങളിൽ മരങ്ങളും ചെടികളും മറ്റു ജീവജാലങ്ങളും ഉൾപ്പെടുന്നു. ജീവനില്ലാത്ത വയിൽ മണ്ണ്, സൂര്യപ്രകാശം, വായു, ജലം തുടങ്ങിയവയും ഉൾപ്പെടുന്നു. അങ്ങനെ ജീവനുള്ളതും അല്ലാത്തതുമായ ഘടകങ്ങൾ പരസ്പരം ആശ്രയിച്ചു നിൽക്കുന്നു.സുന്ദരമായ ഈ ഭൂമിയെ നമ്മൾ പലവിധത്തിൽ നശിപ്പിക്കുകയാണ്. മരങ്ങൾ വെട്ടി നശിപ്പിച്ചും, വായുവിനെയും മണ്ണിനേയും ജലത്തേയും മലിനമാക്കിയും നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നു. ഇങ്ങനെ പോയാൽ നമ്മുടെ നിലനിൽപ്പിനെ ഇതു ബാധിക്കും. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പലതരം രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കും. അതിനാൽ നാം ഇപ്പോൾ തന്നെ ചില മുൻകരുതലുകൾ എടുക്കണം.

  • നമ്മുടെ വീടും പരിസരവും വൃത്തിയായി എന്നും സൂക്ഷിക്കണം.
  • മലിനജലം പുഴ കളിലേക്കും മറ്റു ജലസ്രോതസ്സുകളിലേക്കും ഒഴുക്കി വിടരുത്.
  • ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയരുത്.
  • പ്ലാസ്റ്റിക് കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യരുത്.
  • തുറസ്സായ സ്ഥലങ്ങളിൽ തുപ്പുകയോ മലമൂത്രവിസർജ്ജനം നടത്തുകയോ ചെയ്യരുത്.
  • അഴുകുന്നവയും അഴുകാത്തവയുമായ മാലിന്യങ്ങളെ തരംതിരിച്ച് വയ്ക്കാം.
  • പ്ലാസ്റ്റിക് സഞ്ചിക്കു പകരം തുണിസഞ്ചിയോ പേപ്പർ ബാഗോ ഉപയോഗിക്കാം.
  • അടുക്കളയിലെ മലിനജലം പച്ചക്കറി തോട്ടം ഉണ്ടാക്കി അതിലേക്ക് ഒഴുക്കി വിടാം
  • വീടിനുചുറ്റും ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുന്നതിലൂടെ ശുദ്ധവായു നമുക്ക് ലഭ്യമാകും.
ഈ മാർഗങ്ങൾ ഒക്കെ സ്വീകരിച്ച നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം. നമുക്ക് മാത്രമല്ല വരും തലമുറയ്ക്ക് കൂടി ഉപയോഗപ്രദമാകും വിധത്തിൽ നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം

കനിഹ ശങ്കർ
3 ഡി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം