ഗവ.എച്ച്.എസ്. കോഴഞ്ചേരി/അക്ഷരവൃക്ഷം/ഇര‌ുട്ട് മായ‌ുമ്പോൾ............

Schoolwiki സംരംഭത്തിൽ നിന്ന്

ഇര‌ുട്ട് മായ‌ുമ്പോൾ............


ഇര‌ുട്ട് മെല്ലെ മെല്ലെ
വെളിച്ചത്തെ വിഴ‌ുങ്ങ‌ുന്ന‌ു.
ക‌ൂട്ടിലേക്ക് തിട‌ുക്കത്തിൽ
പറന്നകല‌ുന്ന
കിളികൾക്ക് ഭയമാണ്:
ഉമ്മറത്തിണ്ണയിൽ
ജ്വലിക്ക‌ുന്ന വിളക്ക‌ുകൾ
നാളെയ‌ും പ്രകാശം ചൊരിയ‌ും,
നാമം ചൊല്ല‌ുന്ന മ‌ുത്തശ്ശിയ‌ുടെ
പ്രാർത്ഥനകൾ
ആന‌ുഗ്രഹമായേക്കാം.
ചെടികളെ പ‌ുണര‌ുന്ന
ഇളംകാറ്റ്
മനസ്സിനെ തണ‌ുപ്പിക്ക‌ുന്ന‌ു.
ആത്മവിസ്വാസത്തോടെ
സ‌ൂര്യൻ അസ്തമിക്ക‌ുന്ന‌ു.
പ‌ുതിയ പ്രഭാതത്തിൽ
ഉണരാൻ ഞാൻ കാത്തിരിക്ക‌ുന്ന‌ു.
  

ദേവദത്ത് മനോജ്
9A ഗവ.എച്ച്.എസ്. കോഴഞ്ചേരി
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


{