ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ചെറുത്തു നിൽപ്പ്‌

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shimna (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചെറുത്തു നിൽപ്പ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചെറുത്തു നിൽപ്പ്

മൃത്യു ഭീതിയിൽ മർത്ത്യരെയാഴ്‌ത്തി
ലോകമാകെ പടരും കൊറോണ
അന്തമില്ലാതെ ഔഷധമില്ലാതെ
വിനാശരാവും മാനവരാശിയെ
രക്ഷിച്ചെടുക്കുവാൻ കെൽപ്പേതുമില്ലാതെ
വൻശക്‌തികൾപോലും അപ്രജ്ഞരായി
കേഴുമീ നേരത്തു വ്യാധി അകറ്റുവാൻ
മരുന്ന് കണ്ടെത്തുവാൻ ഏതൊരുശാസ്ത്രവും
സ്മരിക്കനാം തൻ ചെറുത്തുനില്പിനെ
ഭൂമിയൊടുള്ള പ്രണയം അടങ്ങാതെ
മുഖം മറച്ചു നാം അക്ഷമരാകുന്നു
ഭീകരമാം ശാന്തതതൻ നിഴലിലിൽ
ഈ രാത്രിയും കടന്നുപോകും
മരണത്തെ മുഖാമുഖം കണ്ടുനിൽക്കുമ്പോൾ
ലോകത്തെ പുച്ഛിച്ചു തള്ളുന്നു മനുഷ്യർ
കരുതലോടെ നമ്മുക്ക് ഒരുമിച്ചുനിൽക്കാം
ജാഗ്രതയോടെ പ്രതിരോധിക്കാം
 

ദേവനന്ദ .കെ
6 A ഏച്ചൂർ_വെസ്റ്റ്_യു_പി_സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത