എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/പക

22:33, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kites19112 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പക <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പക

ഇന്നെൻറയങ്കണത്തിലൊരു കാക്ക പറന്ന് വന്നിരുന്നു
സമാധിയടഞ്ഞ ഗ്രാമ ഭംഗി യുടെ ബലിച്ചോറ് തിന്നാൻ


കനമേറിയ പാപ ഭാരത്താൽ അതിനെ യൊന്ന് നോക്കി നിൽക്കെ
ഓർക്കാപ്പുറത്ത് ചില ഓർമകൾ
ഓളം വെട്ടി
അതിലേക്ക് ഞാനും ഊളിയിട്ടറങ്ങി

പകൽ വെള്ളി കീറിയപ്പോൾ
പാതി തുറന്ന ജനലാഴിയിലൂടെ
തള്ളിക്കയറിയ വെളിച്ച മേറ്റ് ഉണർന്ന പ്രഭാതങ്ങൾ

ഉദയം നുകരുന്ന ശലഭങ്ങളെ കാണാൻ
തൊടിയിലെ ഇലപ്പടർപ്പു കളെ വകഞ്ഞു മാറ്റി ആനന്ദം കൊണ്ടതും മുറ്റത്തെ വാഗമരത്തിൽ
അതിഥിയായി എത്തിയ വ ണ്ണാത്തിപുള്ളിനോട് ചങ്ങാത്തം കൂടിയതും


പാല പൂത്ത വഴിത്താരയിൽ പുതുതായി മൊട്ടിട്ട പ്രണയരാഗത്തിൻ മധുര മനോഹര നിർവൃതി യില ലിയാൻ ഇടം നൽകിയ പ്രകൃതി അതിലും മനോഹരം

കാലത്തിൻ സ്പന്ദനമാപിനി വിശ്രമമില്ലാതെ കുതിച്ചപ്പോൾ മേഘരാശികൾക്കിടയിൽ ചിരി തൂകിയ തിങ്കളും മാഞ്ഞു പോയി
ശ്വേത തോരണങ്ങളാൽ
സൗരഭം വിരിയിച്ച വിണ്ണും
വിഷാദ രാഗത്തി ലലിഞ്ഞു

അവിരാമമായിരുന്ന വയൽ നിലങ്ങൾ പ്രണയവായു വരണ്ട ഇടമായി മാറി
വിജനമായ നാട്ടുപാതകൾ ചക്രവേഗങ്ങൾ കയ്യേറി


വയ്യ,ഇനിയൊരു ഔപചാരികതക്കില്ല ഇനി ഈ അമ്മ കർണ പടങ്ങളിൽ കാലത്തിൻ
താരാട്ട് പാട്ട് മുഴങ്ങുമ്പോൾ പാല പൂത്ത വഴിത്താരകൾ പുതുമയെ തേടിപ്പോയി

ഭൂമിയമ്മ സഹിക്കവയ്യാതെ തന്നുടെ പക വ്യക്തമാകുന്നു.....
നിളയുടെ നീർച്ചാൽ കവിളിലൂടെയും കുത്തി യൊലിക്കുന്ന അമ്മതൻ കവിളിലൂടെയും

ഫാത്തിമത്ത് വസീമ
9 B എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം, മലപ്പുറം, കുറ്റിപ്പുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത