എ.യു.പി.എസ്. തൃപ്പനച്ചി/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ കഥ | color= 3 }} ഞാൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലത്തെ കഥ

ഞാൻ ഇന്നിവിടെ പറയാൻ പോകുന്നത് ഞാൻ തന്നെ എഴുതിയ പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നിവയൊക്കെ ഉൾക്കൊള്ളുന്ന 'കൊറോണക്കാലത്തെഅവധിക്കാലം' എന്ന കഥയാണ്. ഈ കഥ തുടങ്ങുന്നത് വയനാട്ടിലെ ഒരു കൊച്ചു ഗ്രാമമായ വൈത്തിരിയിലെ വാസുദേവറുടേയും ഭാര്യ ശിവനന്ദയുടേയും വീട്ടിൽ നിന്നാണ്. അമ്മൂമ്മ അപ്പൂപ്പൻ, അച്ഛൻ, അമ്മ, ഇരട്ട മക്കളായ ഫെർണാണ്ടോ പിന്നെ അലക്സ് പിന്നെ അവരുടെ കുഞ്ഞനിയത്തെ ലില്ലി ഇവരൊക്കെ ചേരുന്നതാണി കുടുംബം. ഫെർണാണ്ടോ... വാ നമുക്കു കളിക്കാം പോകാം ഇല്ല അലക്സ് നീ കേട്ടിട്ടില്ലേ കൊറോണ വൈറസിനെ പറ്റി ഈ ആഴ്ച കർശനമായ നിയന്ത്രണമാണ് സർക്കാർ എർപ്പെടുത്തിയിരിക്കുന്നത് ' STAY HOME STAY SAFE ' വീട്ടിൽ ഇരിക്കുന്നതാണ് നല്ലത്. എന്ത് കൊറോണ... ഞാൻ കളിക്കാൻ പോകാ...എന്താ ചേട്ടാ കൊറോക്കാലത്ത് പുറത്തിറങ്ങിയാൽ? ലില്ലി ചോദിച്ചു കൊറോണക്കാലത്ത് പുറത്തിറങ്ങിയാൽ നമ്മൾക്കും കൊറോണ പകരും മാത്രമല്ല പോലീസും ഉണ്ടാകും.എനിക്ക് മനസ്സിലായി ചേട്ടാ... വൈകുന്നേരമായി ചേട്ടാ... അതാ അലക്സേട്ടൻ വരുന്നു അമ്മേ കുഴമ്പ്... എന്തിനാടാ കുഴമ്പ് പോലീസിന്റെ അടുത്തിന്ന് നല്ല അടി കിട്ടി.ഞാൻ നിന്നോട് പറഞ്ഞതല്ലെ പുറത്തോട്ട് പോകണ്ടാന്ന്. സോറി ഫെർണാണ്ടോ. ഓ കെ നീ വാ നമുക്ക് ചായ കുടിക്കാം നീ കൈ കഴുകിയോ അലക്സ് എന്തിനാ കൈ കഴികുന്നത് ഞാൻ കൈ കഴുകുന്നില്ല. മോനെ അലക്സ് നിന്റെ കൈയ്യിലെ അണുക്കൾ നി കൈ കഴുകാത്ത പക്ഷം നി ചായ കുടിക്കുമ്പോൾ നിന്റെ വായിലെത്തും അതു വഴി കൊറോണ, വയറുവേദന പോലെ മാരകമായ അസുഖങ്ങൾക്കു കാരണമാകും. അമ്മൂമേ ഞാൻ കഴുകാം. ശേഷം സാനിറ്റൈസേഷനും വേണം .ഉം.. ഓകെ വാ നമുക്ക് പരിസരം വൃത്തിയാക്കാം എന്താ ചേട്ടാ ഈ പരിസരവും പരിസ്ഥിതിയും എന്നു വെച്ചാൽ?ലില്ലി, പരിസ്ഥിതി എന്നാൽ ചുറ്റുപാട്. കുട്ടികളെ നിങ്ങൾ ചുറ്റുപാട് വൃത്തിയാക്കുന്ന മൂലം കുറേ നേട്ടങ്ങൾ നിങ്ങൾക്കുണ്ടാകും എന്താ അപ്പുപ്പാ അത്? കൊതുക്, ഈച്ച, എലി എന്നിവയുടെ ശല്യം കുറയുകയും ഓക്സിജൻ നല്ല പോലെ കിട്ടുകയും ചെയ്യും അതുപോലെ നിങ്ങൾ കൃഷി ചെയ്യുകയാണെങ്കിൽ ഈ കൊറോണക്കാലത്ത് ഭക്ഷണത്തിനൊരിക്കലും ക്ഷാമം വരില്ല അങ്ങനെ അവർ പരിസരം വൃത്തിയാക്കി മത്തൻ,വെണ്ട, ചീര തുടങ്ങിയ പല തരം പച്ചക്കറികൾ നട്ടു അമ്മേ ഞങ്ങൾ പരിസരം വൃത്തിയാക്കി, പച്ചക്കറി കൃഷി ചെയുതു. മിടുക്കൻ.... അല്ല നിങ്ങൾ കുളിച്ചോ? ഞങ്ങൾ രാവിലെ കുളിച്ചതാ അമ്മേ ശുചിത്വം വേണം. ശുചിത്വം എന്നു വെച്ചാൽ? ശുചിത്വം എന്നാൽ വൃത്തി വൃത്തിയില്ലെങ്കിൽ ചൊറി പോലെയുള്ള അസുഖങ്ങൾക്ക് കാരണമാകും നിങ്ങളുടെ ശരീരത്തിൽ മുഴുവനും ഇപ്പോൾ രോഗാണുക്കളാണ്. എല്ലാം ഞങ്ങൾക്ക് മനസ്സിലായി ഞങ്ങൾ പോയി കുളിച്ചോളാം. സമയം രാത്രിയായി എല്ലാവരും അത്താഴം കഴിക്കാൻ ഇരുന്നു.ലില്ലി എന്താ നി ഒന്നും കഴിക്കാത്തത്? വെറും ചോറ് തിന്നിട്ടെന്താ കാര്യം ഉപ്പേരിയുണ്ട്, സാമ്പാറുണ്ട്, തോരനുണ്ട്, അവിയലുണ്ട് നിനക്ക് ഇതു കഴിക്കുന്നതിലൂടെ വേണ്ടത്ര രോഗ പ്രതിരോധം ഉണ്ടാകില്ലേ?എന്താ അച്ഛാ രോഗപ്രതിരോധം? എന്തെങ്കിലും രോഗം വന്നാൽ അതിനെ തടുക്കാനുളള ശക്തി അതാണ് രോഗപ്രതിരോധം ഓ... എനിക്ക് മനസ്സിലായി അതായത് കൊറോണ പോലുള്ള അസുഖങ്ങളെ തടുക്കാനുള്ള ശക്തി അല്ലേ അച്ഛാ? ഉം.... അതു തന്നെ. അച്ഛാ എങ്ങനെയാ ഈ കൊറോണ പകരുന്നത്? ഞാൻ പറഞ്ഞു തരാം ഉദാഹരണത്തിന് അലക്സിന് കൊറൊണയുണ്ടെങ്കിൽ അലക്സ് തൊടുന്ന സ്ഥലത്ത് അരെങ്കിലും തൊട്ടാൽ അവർക്ക് കൊറോണ പകരും താങ്ക് യൂ അച്ഛാ, അമ്മേ, അമ്മുമേ, അപ്പുപ്പാ നിങ്ങൾ പറഞ്ഞു തന്ന എല്ലാ കാര്യങ്ങളും വച്ച് ഞാൻ നാളെ പ്രസംഗം തയ്യാറാക്കാൻ പോകുകയാ... എന്റെ ഈ കൊച്ചു കഥ ഞാൻ ഇവിടെ അവനാപ്പിക്കുകയാണ്. നന്ദി നമസ്കാരം

ഫാത്തിമ ഫിദ
4 D എ യു പി സ്കൂൾ തൃപ്പനച്ചി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ