സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക്കിന്റെദൂഷ്യം
പ്ലാസ്റ്റിക്കിന്റെ ദൂഷ്യം
ഒരിടത്തൊരിടത്തു ഒരു കുട്ടിക്ക് പ്ലാസ്റ്റിക് കത്തിക്കുന്നത് വളരെ ഇഷ്ടമായിരുന്നു. ആ പ്രദേശത്തെ ജനങ്ങൾ പ്ലാസ്റ്റിക് കത്തിക്കരുത് എന്ന് അവനോടു പറഞ്ഞിട്ടും അവൻ അനുസരിച്ചില്ല. അവൻ കത്തിച്ചുകൊണ്ടേയിരുന്നു. അത് മൂലം എല്ലാവർക്കും അസുഖങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഒരു ദിവസം അവന്റെ അമ്മക്ക് ഒരു അസുഖം പിടിപെട്ടു. അത് ഓരോ ദിവസം കൂടും തോറും കൂടി കൊണ്ടിരുന്നു. എന്താണെന്ന് മനസ്സിലായില്ല. അവൻ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയി. കുറേ ആശുപത്രിയിൽ കൊണ്ടുപോയിട്ടും എന്താണ് അസുഖം എന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അങ്ങനെ കുറേ ടെസ്റ്റുകൾ ചെയ്തപ്പോൾ ഒടുവിൽ മനസ്സിലായി ആ അമ്മക്ക് ക്യാൻസർ ആണെന്ന്. അപ്പോഴേക്കും അമ്മയുടെ നില വഷളായി. ആ അമ്മ മരണത്തിനു കീഴ്പ്പെട്ടു. അവൻ ആകെ തകർന്നുപോയി. അവൻ കരണമാണല്ലോ അമ്മക്ക് ഈ അവസ്ഥ വന്നത് എന്ന് അവൻ മനസ്സിലാക്കി. പിന്നീട് ആ തെറ്റ് അവൻ ആവർത്തിച്ചില്ല.കൂടാതെ പ്ലാസ്റ്റിക് കത്തിക്കരുതെന്ന് മറ്റു കുട്ടികളെ അവൻ ഉപദേശിക്കുകയും ചെയ്തു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ