ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/അക്ഷരവൃക്ഷം/ ഗുരു

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13072 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗുരു <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗുരു

എൻ വിദ്യാലയത്തിൻ നെടും തൂൺ ആയി മാറി
എൻ പ്രിയ ഗുരുവിതാ
എൻ ജനനി തുല്യസ്ഥാനത്തു നിൽക്കവേ

ഇരുൾ ആയ പാതയിൽ വെളിച്ചമാക്കിടും
സർവ്വവും ത്യജിച്ചിടുമി
ഗുരുവെന്നൊരു വാക്കിനാൽ

അമ്മതൻ വാൽസല്യം പകർന്നു തന്നിടും പോലെ
അറിവിൻ ലോകം പകർത്തിടും
ജഞാനമാർന്നതാ ഗുരുവാക്യം

പുസ്തകമില്ലാതെ എനിക്കു മുന്നിൽ
അധ്യാപനം നടത്തുന്ന
എൻ പ്രിയ ഗുരുവിനു മുന്നിൽ
ദർശനം സമർപ്പിക്കുന്നുമീ
താഴിട്ടു പൂട്ടിയ കോവിഡിൻ കാലത്ത്

 
ഫാത്തിമത്ത് റിഷ ടി വി
+1 സയൻസ് A ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത