എം.എ.എസ്.എസ്. ജി.എച്ച്.എസ്.എട്ടിക്കുളം/അക്ഷരവൃക്ഷം/തിരിച്ചറിവ്
തിരിച്ചറിവ്
ആറാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് ജോയി.പഠനത്തിൽ അവന് തീരെ താല്പര്യമില്ല.സ്ക്കുളിൽ വരുമ്പോൾ കുളിക്കാറില്ല.നഖങ്ങൾ വൃത്തിയാക്കാറില്ല.കയ്യിലും കാലിലും നഖങ്ങൾ വളർന്ന് ചെളിനിറഞ്ഞിരിക്കുന്നു.അദ്ധ്യാപകർ എപ്പോഴും വൃത്തിയായി നടക്കാൻ അവനെ ഉപദേശിക്കും.പക്ഷെ അതൊന്നും അവൻ അനുസരിക്കാറില്ല. ഇങ്ങനെയൊക്കെ യാണെങ്കിലും അദ്ധ്യാപകർക്ക് അവനെ വളരെ ഇഷ്ടമായിരുന്നു.സ്ക്കൂളിലെ ഏറ്റവും നല്ല ഓട്ടക്കാരൻ.സബ്ജില്ലാ മത്സരങ്ങളിൽ എപ്പോഴും സമ്മാനങ്ങൾ വാരികൂട്ടും.അതിനായി അവൻ നന്നായി പരിശീലനം ചെയ്യും.പതിവുപോലെ ഈ വർഷത്തെസബ്ജില്ലാമത്സരം അടുത്തു.ജോയി എല്ലാ ഇനങ്ങളിലും നന്നായി പരിശീലനം ചെയ്തു.എന്നാൽ മത്സരത്തിന്റെ തലേ ദിവസം അതികഠിനമായ വയറുവേദനയും ചർദ്ദിയും.വേഗം ആശുപത്രിയിൽ പോയി.ഡോക്ടർ പറഞ്ഞു വൃത്തിയില്ലാത്തതു കൊണ്ടാണ് ഈ രോഗം.രണ്ടു ദിവസം വിശ്രമിക്കണം.ഇതു കേട്ടപ്പോൾ ജോയി പൊട്ടിക്കരഞ്ഞു.അടുത്ത ദിവസം നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ പറ്റില്ലെന്നറിഞ്ഞപ്പോൾ അവന്റെ ഹൃദയം വേദനിച്ചു.തന്റെ അനുസരണക്കേടാണ് എല്ലാത്തിനും കാരണം.അവൻ മനസ്സിൽ ഉറപ്പിച്ചു.ഇനിമുതൽ ഞാൻ വൃത്തിയായിനടക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ