ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
06:46, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ismups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color=5 }} <p>രാമു എന്നു പേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

രാമു എന്നു പേരുള്ള ഒരാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു. രാമുവിന്റെ വീടിനു പുറകിൽ നല്ലൊരു തോട്ടമുണ്ടായിരുന്നു.ആ തോട്ടത്തിൽ ഒരു ആപ്പിൾ മരം ഉണ്ടായിരുന്നു. രാമുവിന്റെ കുട്ടുകാലം തോട്ടത്തിലായിരുന്നു കളി.

കാലം മാറി, ആപ്പിൾ മരത്തിൽ പ്രായമായതിനാൽ പഴം കായ്ക്കുന്നത് നിന്നു.രാമു ആ മരം മുറിക്കാൻ തീരുമാനിച്ചു. വീട്ടിൽ വലിയ മുറി ഉണ്ടാക്കണമെന്നു കരുതി.ഓർമകൾ നൽകിയിരുന്ന ആ മരത്തെ ഓൽക്കാതെ അതിനെ മുറിക്കാൻ തീരുമാനിച്ചു. ആ മരം പലർക്കും ജീവിക്കാനുള്ള ഒരിടമായിരുന്നു.

രാമു മരം മുയിക്കാൻ വന്നപ്പോൾ രാമുവിന് ചുറ്റും പക്ഷികൾ വന്നു നിന്നു എന്നിട്ട് പറഞ്ഞു "ഈ മരം മുറിക്കരുത്”. ഈ മരം നിനക്ക് ഒരുപാട് ഓർമകൾ നൽകിയിട്ടുണ്ട്.നീ ഈ മരം മുരിച്ചാൽ ഞങ്ങൾക്ക് ഞങ്ങളുടെ വീട് നഷ്ടമാവും.ഇതൊന്നും രാമു കേൾക്കാൻ നിന്നില്ല.അവിടെ തേനീച്ചകൾ ഉണ്ടായിരുന്നു.രാമു തേനീച്ചക്കൂടിൽനിന്നും അൽപ്പം തേൻ രുചിച്ചു നോക്കി. തേനിന്റെ രുചി രാമുവിന്റെ കുട്ടുകാലം ഓർമപ്പെടുത്തി. അങ്ങനെ രാമു മരം മുറിക്കണ്ട എന്ന് തീരുമാനിക്കുകയും അവിടെയുള്ള പക്ഷികൾക്കെല്ലാം ഭക്ഷണവും,വെള്ളവും നൽകുകയും ചെയ്തു.

ഗുണപാഠം

മരത്തെ നശിപ്പിക്കരുത്

ഹ‍ൃദുനന്ദ
6 C ഐ.എ.സ്.എം.യു.പി.എസ് പറച്ചെനപുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ