നേരിടാം ,പൊരുതിടാം കൊറോണയെന്ന മാരിയെ
കുഞ്ഞനാം കീടാണു നീ , ഓടിടേണം ദൂരെ നീ
അകറ്റിടാം കൊറോണയെ, ലോക മഹാവിപത്തിനെ
ഇടയ്ക്കിടക്ക് കൈകൾ രണ്ടും സോപ്പിനാൽ കഴുകിടാം
മാസ്കുകൾ ധരിച്ചിടാം ,വ്യക്തിയകലം പാലിക്കാം
കരുതലോടെ ഇരുന്നിടാം സുരക്ഷിതരായ് നീങ്ങിടാം
കാത്തിരിക്കാം പ്രതീക്ഷയോടെ നല്ല നാളെയോർത്തിനി
രോഗവിമുക്ത രാജ്യം തീർക്കാൻ
കൈകൾ കോർക്കാം കൂട്ടരെ...