ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs15089 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം അറിവ് നൽകും വിഭാഗം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം അറിവ് നൽകും വിഭാഗം

ഏഴാം ക്ലാസിലെ ലീഡർ ആയിരുന്നു ഇൻഫാസ്. സ്കൂൾ അസംബ്ലിയിൽ എല്ലാവരും പങ്കെടുക്കുന്നുവോ എന്ന് ശ്രദ്ധിക്കുവാൻ ക്ലാസ് ടീച്ചർ എൽപ്പിച്ചിരുന്നു. ഇൻഫാസ് ഈ പ്രവർത്തനങ്ങൾ കൃത്യമായും ചെയ്യുമായിരുന്നു. പഠിക്കുന്ന കാര്യത്തിലും മറ്റ് പ്രവർത്തനങ്ങളിലും മുന്നിലായിരുന്നു ഇൻഫാസ്. V A അങ്ങനെയിരിക്കെ ഒരു ദിവസം അസംബ്ലിയിൽ ഇൻഫാസിൻ്റെ കൂട്ടുകാരനായ ഇജാസ് പങ്കെടുത്തില്ല. ഇൻഫാസ് അത് അധ്യാപികയെ അറിയിക്കുകയും ചെയ്തു. അധ്യാപിക ഇജാസിനെ അടുത്ത് വിളിച്ച് ചോദിച്ചു എന്താ ഇജാസേ ഇന്ന് അസംബ്ലിക്ക് വരാത്തേ? ടീച്ചർ, അസംബ്ലിക്ക് കുട്ടികൾ വേഗം ചെന്നപ്പോൾ എന്റെ കാൽ തട്ടി ക്ലാസിലെ ചവറ്റ്കൊട്ട തട്ടിമറിഞ്ഞു. ഞാൻ ക്ലാസ് വൃത്തിയാക്കുകയായിരുന്നു ടീച്ചർ . അല്ലെങ്കിൽ ടീച്ചറും മറ്റ് സഹപാഠികളും ക്ലാസിൽ വരുമ്പോൾ ക്ലാസ് വൃത്തിഹീനമായിരുന്നേനെ അതാണ് ടീച്ചർ ഞാൻ അസംബ്ലിയിൽ പങ്കെടുക്കാത്തത്. എന്നോട് ക്ഷമിക്കു ടീച്ചർ. ടീച്ചർക്ക് കാര്യം ബോധ്യപ്പെട്ടു. അവർ ഇജാസിനെ വെറുതെ വിട്ടു. തുടർന്ന് ശുചിത്വത്തെ കുറിച്ച് വിശദമായി ക്ലാസ് നൽകുകയും ചെയ്തു.

ഇജാസ് മുഹമ്മദ്
5 എ ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ