ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/പരിസരം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
18:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs15089 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസരം ശുചിത്വം<!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസരം ശുചിത്വം

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു എലിയും , ഈച്ചയും, കൊതുകും ഉണ്ടായിരുന്നു. അവർ മൂന്ന് പേരും നല്ല സന്തോഷത്തിൽ ജീവിച്ചിരുന്നു. കാരണം ആ ഗ്രാമത്തിൽ ശുചിത്വം ഇല്ലായിരുന്നു. വഴിയരികിൽ കുന്നു പോലെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യ വസ്തുകൾ, മലിനജലം ഒഴുക്കുന്ന നീർച്ചാലുകൾ, ജലാശയങ്ങൾ. കുറേക്കാലം കഴിഞ്ഞപ്പോൾ മൂടിയില്ലാത്ത കിണറുകളിൽ മുട്ടയിട്ടിരുന്ന കൊതുകുകൾക്ക് മുട്ടയിടാൻ സ്ഥലമില്ലാതായി. കുന്നുപോലെ കൂട്ടിയിരുന്ന മാലിന്യങ്ങൾ ആ നാട്ടിലെ ജനങ്ങൾ വൃത്തിയാക്കി.. മറയില്ലാത്ത കിണറുകൾക്ക് മറ പിടിപ്പിച്ചു. ജലാശയങ്ങളും മറ്റും വൃത്തിയാക്കി. അപ്പോൾ അവിടെയുണ്ടായിരുന്ന എലിയും, ഈച്ചയും, കൊതുകും കൂടി നിന്ന് ചർച്ച ചെയ്തു. ഈ നാട്ടിൽ ഇനി നമുക്ക് രക്ഷയില്ല. ജനങ്ങൾ ശുചിത്വം പഠിച്ചിരിക്കുന്നു. ഈ മഹാമാരിക്കാലത്ത് നമുക്കും ശുചിത്വം പാലിച്ച് പകർച്ച വ്യാധികളെ ഒന്നായി നേരിടാം.

നാഫിഹു റിഷാദ് P N
8 എ ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ