യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/മറന്നു പോകുന്നത്

Schoolwiki സംരംഭത്തിൽ നിന്ന്
22:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12019unhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മറന്നു പോകുന്നത്      <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മറന്നു പോകുന്നത്     

 
മറന്നു പോകുന്നത്...
നീണ്ട ഈ ഇരുളിൽ
കണ്ണുകൾക്ക് മുന്നിലെ പാത-
നഷ്ടമാകുമ്പോൾ
പ്രജ്ഞയിൽ പതുക്കെ കറുപ്പു-
വ്യാപിക്കുമ്പോൾ
ഞാൻ മറന്നു പോകുന്നത്
മുന്നിലേക്കു നടക്കേണ്ട പാതയോ,
പിന്നിട്ടു കടന്നു വന്ന വഴികളോ
ഇന്നു ഞാൻ സ്വയം നിൽക്കുന്ന സ്ഥാനമോ?
മറന്നു പോകുന്നത്....
കൂടെ കൈ പിടിച്ചു നടന്നവരെയോ,
ചിന്തകളിൽ സുര്യൻ ചൊരിഞ്ഞ
പ്രകാശത്തെയോ,
മഴവില്ലിനെ കണ്ടൊരു നാളിൽ
സ്നേഹിച്ചവർ കണ്ട സ്വപ്നങ്ങളോ,
കടന്നു വന്ന താളലയങ്ങൾ കൊണ്ട്-
അന്യർക്ക് കൊടുത്ത വാക്കുകളോ,
തളർന്നു കിടന്നൊരു നാളിൽ
പിടിച്ചുയർത്തിയ സ്നേഹങ്ങളെയോ....?
ഈ ഇരുളിൽ...
ഞാൻ മറന്നു പോകുന്നത് എന്നെത്തന്നെയോ...?
                                          

Manasa M
10A UNHS Pullur
Bekal ഉപജില്ല
Kasaragod
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത