യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/ഭൂതകാല സ്മരണകൾ

22:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12019unhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  ഭൂതകാല സ്മരണകൾ     <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 ഭൂതകാല സ്മരണകൾ    

മാനവാ നീയൊന്നോർക്കുവിൻ നിൻ
ഭൂതകാലത്തെക്കുറിച്ച്
കളകളമൊഴുകുന്ന പുഴതൻ കരയിൽ
നീ കളിത്തോണിയുണ്ടാക്കി കളിച്ചു രസിച്ചില്ലേ
ആ പുഴയെവിടെയിന്ന് ആ കളിയെവിടെയിന്ന്
മാനവാ നീയൊന്നോർക്കുവിൻ നിൻ
ഭൂതകാലത്തെക്കുറിച്ച്
നിന്റെ മുറ്റത്തെ പാടവരമ്പിലൂടെ
നീയും നിന്റെ കളിത്തോഴിയും ഒാടി നടന്നില്ലേ
ആ വയലെവിടെയിന്ന് ആ 'സഖി'യെവിടെയിന്ന്
മാനവാ നീയൊന്നോർക്കുവിൻ നിൻ
ഭൂതകാലത്തെക്കുറിച്തച്ച്
നിന്റെ വിദ്യാലയ മുറ്റത്തെ തേന്മാവിൻ കൊമ്പുകളിൽ
നീയും നിന്റെ കൂട്ടുകാരും കളിച്ചു മതിച്ചില്ലേ
ആ മാവെവിടെയിന്ന് ആ കൂട്ടുകാരെവിടെയിന്ന്
മാനവാ നീയൊന്നോർക്കുവിൻ
നിൻ ഭൂതകാലത്തെക്കുറിച്ച്....
                                    

Avinash K
10A UNHS Pullur
Bekal ഉപജില്ല
Kasaragod
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത