സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ലോക്ക് ഡൗൺ തുടങ്ങിയിട്ട് ഒരാഴ്ചയായി. ഇനിയെന്തു ചെയ്യണമെന്നറിയാതെ രമേശൻ താടിക്ക കൈയും കൊടുത്ത് ഇരുന്നു. രോഗിയായ അച്ഛൻ്റെ മരുന്നും വീട്ടിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങളും തീർന്നു. വിശക്കുന്നു എന്നു പറഞ്ഞു കരയുന്ന അനിയത്തിമാരെ അമ്മ തലേ ദിവസത്തെ കഞ്ഞി കൊടുത്ത് ആശ്വസിപ്പിക്കണം . ഹോട്ടൽ പണിയിലൂടെയാണ് അച്ച്ചൻ നിത്യ ചെലവിനും മരുന്നിനുമുള്ള പണം കണ്ടെത്തിയിരുന്നത്. ലോക്ക് ഡൗൺ ആയതോടെ പണിയില്ലാതായി. കൈയിൽ പണമില്ല സർക്കാരിൻ്റെ സൗജന്യ റേഷൻ ഇതുവരെ കടയിൽ എത്തിയിട്ടുമില്ല.

രമേശൻ വിഷമത്തോടെ വാതിൽപ്പടിയിലിരുന്നു തൊട്ടടുത്ത് താമസിക്കന്ന ദാമോദരൻ ചേട്ടൻ ദു:ഖിതനായിരിക്കുന്ന രമേശനോട്  കാര്യമെന്താണന്ന് തിരക്കി. വീട്ടിലെ കഷ്ടപ്പാട് രമേശൻ ദാമോദരൻ ചേട്ടനോട് പറഞ്ഞു. ഉടൻ തന്നെ ദയാലുവായ ദാമോദരൻ ചേട്ടൻ തൻ്റെ വീട്ടിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങളിൽ കുറച്ച് രമേശന് നൽകി. രമേശന് സന്തോഷമായി . ദാമോദരൻ ചേട്ടൻ അതു മാത്രമല്ല ചെയ്തത് ' വീട്ടിൽ ചെന്ന് ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു' ഉടൻ തന്നെ സന്നദ്ധ സേന ഭക്ഷണ കിറ്റും രമേശൻ്റെ അച്ഛനുള്ള മരുന്നുമായി എത്തി.രമേശനും കുടുംബത്തിനും വേണ്ട എല്ലാ സഹായങ്ങളും അവർ ചെയ്തു കൊടുത്തു. അങ്ങനെ രമേശനും കുടുംബവും സർക്കാരിൻ്റെയും ആരോഗ്യ വകുപ്പിന്റെയും സംരക്ഷണയിൽ കഴിഞ്ഞു .

അങ്ങനെ ലോക്ക് ഡൗൺ കഴിഞ്ഞു. പതുക്കെ പതുക്കെ രോഗവും നാട്ടിൽ കുറഞ്ഞു വന്നു. ജനങ്ങളുടെ സഹകരണവും ആരോഗ്യ വകുപ്പിൻെറയും സർക്കാരിൻ്റെയും ചിട്ടയായ പ്രവർത്തനവും വഴി സം സ്ഥാനം കൊറോണയെ തുരത്തി ഓടിച്ചു .