ജി.എൽ.പി.എസ്. പെരിങ്ങോട്ടുപുലം

Schoolwiki സംരംഭത്തിൽ നിന്ന്
22:51, 22 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ) (' {{Infobox AEOSchool | സ്ഥലപ്പേര്= പെരിങ്ങോട്ടുപുലം | വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ജി.എൽ.പി.എസ്. പെരിങ്ങോട്ടുപുലം
വിലാസം
പെരിങ്ങോട്ടുപുലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-2017MT 1206




] മലപ്പുറം ജില്ലയില്‍ കോഡൂര്‍ ഗ്രാ മ പഞ്ചായത്തിലെ പെരിങ്ങോട്ടുപുലം,​മുല്ലപ്പള്ളി,പൂക്കാട്ടില്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏകാശ്രയമാണ് ജി.എല്‍. പി. സ്കൂള്‍ പെരിങ്ങോട്ടുപുലം. ‎

ചരിത്രം

1956 സെപ്തംമ്പര്‍ 16നു 38 വിദ്യാര്‍ഥികളോടു കൂടി ഒരു ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനം തുടങ്ങി. ഈ നാട്ടിലെ പൗരപ്രമുഖനായ ശ്രീ. ചുങ്കപ്പള്ളി അപ്പുണ്ണിയുടെ ശ്രമഫലമായുണ്ടായ വാടക കെട്ടിടത്തിലാണ് 1983 വരെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1971ല്‍ അന്നത്തെ സ്കൂള്‍ പി. ടി. എ, നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങിയ പെരിങ്ങോട്ടുപുലം വട്ടപ്പറമ്പിലെ 75 സെന്റ് സ്ഥലം, സ്കൂളിന് സ്വന്തമായി കെട്ടിടമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. തുടര്‍ന്ന് 1983-84 അധ്യയന വര്‍ഷത്തോടെ സര്‍ക്കാര്‍ നിര്‍മ്മിച്ച സ്ഥിരം കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റിസ്ഥാപിച്ചു.