ജി എച്ച് എസ്സ് എസ്സ് മൊറാഴ/അക്ഷരവൃക്ഷം/പാഴിലകൾ
പാഴിലകൾ
ഒരു കുട്ടി തന്റെ പൂന്തോട്ടത്തിൽ വളരെ നേരം ശ്രദ്ധിച്ചു നോക്കുകയായിരുന്നു. അവൻ അതിന്റെ ഭംഗി കൂട്ടുന്നതിനെക്കുറിച്ച് ചിന്തിച്ചു. അവൻ ചെടികൾ വെട്ടി ക്രമപ്പെടുത്തി തറയിൽ വീണു കിടക്കുന്ന വിത്തുകളും മറ്റു എടുത്തു മാറ്റി വൃത്തിയാക്കി. തന്റെ പ്രവൃത്തിയിൽ അഭിമാനം പൂണ്ട് ചാരിതാർത്ഥ്യത്തോടെ നിൽക്കുകയായിരുന്നു. അപ്പോൾ അതുവഴി വന്ന ഒരു വൃദ്ധയോട് അഭിപ്രായം ചോദിച്ചു. അവർ ഒരു വലിയ തെറ്റുണ്ടെന്നു പറഞ്ഞ് പൂന്തോട്ടത്തിലേക്ക് കയറി. തോട്ടത്തിന്റെ മധ്യത്തിലുണ്ടായിരുന്ന മരത്തിന്റെ ശിഖിരങ്ങൾ പിടിച്ചു കുലുക്കി. അതിലുണ്ടായിരുന്ന പഴുത്ത ഇലകൾ താഴെ വീണു. ആ പ്രവൃത്തി അവനെ ചിന്തിപ്പിച്ചു. പ്രകൃതിയിലെ സ്വാഭാവികതയാണ് പ്രകൃതിയുടെ ഭംഗി . അത് കാത്തുസൂക്ഷിക്കലാണ് മനുഷ്യന്റെ ധർമ്മം.
|