ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌/അക്ഷരവൃക്ഷം/കാത്തിരിക്കുന്നു ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
09:32, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18218 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാത്തിരിക്കുന്നു ഞാൻ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിരിക്കുന്നു ഞാൻ


കാത്തിരിക്കുന്നു ഞാൻ
ആ നല്ല നാളിന്റെ
ആഗമനത്തിനായ്
മൂകനായി.
കോവിഡ് വൈറസ്
നാട്ടിൽ പരത്തിയ
ഭീതിയാൽ എങ്ങുമേ
ദുഃഖത്തിലാഴ്ത്തി
സ്കൂളുകളുമില്ല മദ്രസയുമില്ല
ആരാധനാലയങ്ങളടച്ചുപൂട്ടി
ചൈനയിൽ നിന്നും
പടർത്തിയ വൈറസ്
ലോകരാജ്യങ്ങളിൽ പടർന്നു പോയി
ബന്ധുക്കളോടൊത്തു
കൂടുവാൻ കഴിയില്ല
കൂട്ടുകാരൊടൊത്ത്
കളിയുമില്ല
കോവിഡ് വയറസിൻ
മോജനം നേടുവാൻ
നമ്മൾ കരുതണം കുട്ടുകാരെ
മാസ്ക് ധരിക്കണം
കൈകൾ കഴുകണം
അകലങ്ങൾ നമ്മൾ പാലിച്ചിടേണം
പനി ചുമ ശ്വാസതടസ്സം വന്നാൽ
ഉടെനെ ഡോക്ടറെ കാണിച്ചിടേണം
ഭയമൊന്നും വേണ്ട നമ്മൾ പ്രതിരോധം
രോഗം വരാതെ നാം കാത്തിടേണം
ആരോഗ്യവകുപ്പിന്റെ ആജ്ഞാ പോലെ
നിന്നിടാം കൂട്ടരെ നാമെല്ലാരും
ഒരുമിക്കാൻ നമ്മൾക്കൊരുമയോടെ
കോവിഡ് വൈറസ്സിൻ
മുക്തിനേടാൻ
 

റജ ഫാത്തിമ
3 ജി.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്‌
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത