ഉള്ളടക്കത്തിലേക്ക് പോവുക

ഫാ.ജോസഫ് മെമ്മോറിയൽ എച്ച്.എസ്.എസ്.പുതുപ്പാടി/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
ചുവന്ന മാലാഖ

കള്ളിമുള്ളുകൾക്കിടയിലും
പച്ചവിരിപ്പിനുമിടയിലും
നീണ്ടതണ്ടുകൾക്കുമുകളിലായി
വിരിഞ്ഞുനിൽക്കുന്ന സ്നേഹപുഷ്പം
പ്രകാശത്തിലേക്ക് മുഖംതിരിച്ച്
ഇരുളിനോട് വിട പറഞ്ഞ് നിൽക്കും
ഇത് കണ്ണീർ പുഷ്പം
ആഘോഷവേളയിൽ നിറം പക‍ർത്തും
ഇതൊരു സ്നേഹകണ്ണീർ പുഷ്പം
ചന്ദ്രന്റെ കിരണങ്ങൾ ഭൂമിയിൽ അലിയുമ്പോൾ
വിട പറയാനൊരുങ്ങുന്ന സ്നേഹപുഷ്പം
പ്രണയത്തിൽ നിറമേകി പ്രകാശം പരത്തുന്ന ധീരപുഷ്പം
വേദനകൾ കടിച്ചമർത്തി പുഞ്ചിരിക്കുന്നവൾ
ഇവളാണ് വിജയി
ഇവളാണ് സൗഭാഗ്യവതി
പ്രകാശത്തിൻ പടിചവിട്ടുന്ന
സ്നേഹത്തിൻ മുത്തുമണി

അമാന അഷറഫ്
8 A എഫ് ജെ എം എച് എസ് എസ് പുതുപ്പാടി
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത

ഒരു ലോക്ക്ഡൗൺ കാലം

അകന്നിരിക്കാം നമുക്കിക്കാലമത്രയും
വൈകാതടുത്തിരിക്കാമെന്ന
മോഹവുമായ്
അകന്നിരുന്നാലും നാം
അകലെയാണെങ്കിലും
ഹൃദയങ്ങൾതമ്മിലടുത്തിരിക്കാം
നമ്മൾതൻ ഹൃദയങ്ങളകലാതെ
കാവൽ നിൽക്കാം.

ഈ മഹാമാരിയെ നമ്മൾ തുരത്തീടും
അതിനായ് നമുക്കിന്ന കന്നിരിക്കാം.
സാമൂഹ്യമായിട്ടകന്നിരിക്കുമ്പോഴും
സഹോദര്യത്തിലലിഞ്ഞുചേരാം.
അതിജീവനത്തിന്റെ പാതകൾതാണ്ടുവാൻ
ഒരുമിച്ചു നമ്മൾക്കണിചേർന്നിടാം.
നീയും ഞാനും തനിച്ചല്ലതോർക്കുക
നമ്മളിന്നൊന്നാണെന്നറിഞ്ഞീടുക.
ഇല്ലായ്മതന്നിലും
വല്ലായ്മയില്ലാതെ
ഉള്ളതു പങ്കിട്ടു കഴിക്കാം
നമുക്കിന്നു ഉള്ളുനിറഞ്ഞുള്ള സ്നേഹമോടെ.

നേരിൻ വഴികളിൽ ശബ്ദമായ്ത്തീരുവാൻ
ഇരുളിൻ വഴികളിൽ ദീപമാകാൻ
പൊരുതുന്ന കൈകളിൽ
ഊർജ്ജമായ്‌ത്തീർന്നിടാം.
ആതുരസേവസയിൽ ആശ്വാസമേകിടാം.
കാവലായ്‌നിൽക്കുന്ന
കർമ്മയോദ്ധാക്കൾക്കു
കരുതലേകീടുവാൻ
പ്രാർത്ഥനയായ് തീർന്നിടാം.
കരുതലേകീടുവാൻ
പ്രാർത്ഥനയായ് തീർന്നിടാം.

അഭിഷേക് മനോജ്
11 C എഫ് ജെ എം എച് എസ് എസ് പുതുപ്പാടി
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


Go corona

Stay at home and stay safe.

Otherwise it will harm.

Don’t mingle,

Always be single.

Keep distance.

Washing hands is right.

Always wear masks.

Support our goverment.

Always be clean


Isolation is the only way,

To fight against coronavirus.

നിഹാന പർവിൻ
7 A എഫ് ജെ എം എച് എസ് എസ് പുതുപ്പാടി
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത