ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/പ്രതിരോധം അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chempanthotty C U P S (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം അതിജീവനം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം അതിജീവനം

ഇന്ത്യ മുഴുവൻ ലോക്കഡോൺ പ്രഖ്യാപിച്ചിരിക്കുകയാണ് നമ്മളെല്ലാവരും വീടിനുള്ളിൽ തന്നെ ആണ്.സ്കൂളുകൾ, ഓഫീസുകൾ എന്തിനു ആരാധനാലയങ്ങൾ പോലും അടച്ചിട്ടിരിക്കുകയാണ്. എത്രയതികം വിഷമകരമായ ജീവിതസാഹചര്യങ്ങളിലൂടെ അടുത്തകാലത്തൊന്നും മനുഷ്യൻ കടന്നുപോയിട്ടുണ്ടാവില്ല. കൊറോണയ്ക് മുന്നിൽ ചെറിയവനും വലിയവനുമില്ല, പണക്കാരനും പാവപെട്ടവനുമില്ല, വെളുത്തവനെന്നോ കരാത്തവനെന്നോ ഇല്ല. കോടികളുടെ സംപട്യമുള്ള അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും വരെ കൊറോണയ്ക് മുൻപിൽ പകച്ചു നിൽക്കുകയാണ്. ഈ ഒരു രോഹറ്റിലുടെ മനുഷ്യൻ എത്ര നിസാരനാണെന്നു നമുക്ക് ഒരിക്കല്കൂടി മനസിലായിരിക്കുന്നു. ജാതിയുടെയും മതറ്റിന്റെയും പേരിൽ തല്ലുകൂടുന്ന മനുഷ്യനെ പരീക്ഷിക്കുവാനായി ദൈവം തന്നെ അയച്ചിരിക്കുന്ന ഒരു രോഹം ആണെങ്കിലോ ഇതു ! ക്രിസ്ത്യാനികളെ സംവടിച്ചിടത്തോളം ഇത്ര അതികം ദുഖകരമായ ഒരു ആഴ്ചയിലൂടെ അവർ കടന്നുപോയിട്ടുണ്ടാവില്ല. ഈശോയുടെ മരണവും ഉദ്ധാനവും അടങ്ങുന്ന ഈ വലിയ ആഴ്ചയിൽ പോലും ദേവാലയത്തിൽ പോകാൻ കഴിയാത്തതാണ് അവരുടെ ദുഖത്തിന്റെ കാരണം. പക്ഷെ അതൊക്കെ നമ്മുടെ സമൂഹത്തിന്റെ നിലനില്പിനുവേണ്ടിയാണെന്ന് നാം ഓർക്കേണ്ടതുണ്ട്. ഇതിന്റെ ഇടയിൽ നാം മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട്. അത് നമ്മുടെ രാജ്യത്തിന്റെ, പ്രത്ത്യേകിച്ചു നമ്മുടെ ഈ കൊച്ചു സംഥാനത്തിന്റെ ആരോഗ്യരംഗറ്റിന്റെ പ്രവർത്തനങ്ങളാണ്. ലോകത്തിനു മുഴുവൻ മാത്രകയായികൊണ്ടിരിക്കുകയാണ് നമ്മുടെ ആരോഗ്യരംഗവും പ്രതിരോധപ്രവർത്തനങ്ങളും. നിപ്പയെയും പ്രളയടെയും ഒക്കെ പ്രതിരോധിച്ച നമ്മൾ ഇതിനെയും ശക്‌തമായി പ്രതിരോധിക്കും. കൊറോണയ്ക് എതിരായ പ്രതിരോധപ്രവർത്തനങ്ങളിൽ നമുക്ക് ഒന്നേ ചെയ്യാനുള്ളൂ. " Stay home, stay healthy " and Break the chain.

അലീന റോസ് ചാക്കോ
6 B ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം