ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/അക്ഷരവൃക്ഷം/ ഒരു മനസ്സോടെ തുരത്തീടാം

ഒരു മനസ്സോടെ തുരത്തീടാം


ഓർക്കുക ! പൊതു നിർദ്ദേശങ്ങൾ
അവർ തൻ രക്ഷക്കായല്ല
സ്വയരക്ഷ, ജനരക്ഷ, ജന്മനാടിൻ രക്ഷ
യ്ക്കാണിതെന്നോർത്ത് പ്രവർത്തിച്ചീടാം
ക്ഷുഭിതനാവാതെ മഹാദുരന്തത്തെ
ക്ഷമ കൊണ്ടടക്കി തുരത്തീടാം
സഹജീവി രക്ഷയ്ക്കായുറപ്പോടെ പോരാടാം
ഒരുമയെന്നോതി നാം ഒറ്റയ്ക്ക് പോരാടും
ജന്മനാടിൻ്റെയുയിരിനായ് ഉയർപ്പിനായ്
ഒന്നിച്ചൊരുപോലെ ചിന്തിച്ച് ചിട്ടയായ്
ഈ ദുരന്തത്തെ മറികടക്കാം
എന്തിനെന്നോതുന്നവർക്കുനേർ
കരളുറപ്പോടെ പ്രതികരിക്കാം
എന്നെന്നുമെൻ നാട് നിലനിൽക്കുവാൻ
ഇരുമ്പുറപ്പുള്ള ആത്മവീര്യത്താൽ
ഈ ചങ്ങലക്കെട്ടിനെ പൊട്ടിച്ചെറിയാം
 

നാഫിയ. കെ
9 H ജി.എച്ച്.എസ്.എസ്. കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത