ആർ.എം.എച്ച്.എസ്. മേലാററൂർ/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
18:32, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Musthafaansari (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീകരൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീകരൻ

കൊറോണ ഉണ്ടത്രേ കൊറോണ....
 ഇപ്പോൾ കൊടും ഭീകരനാം അവനൊരു വിനാശകാരി
ലോകമെമ്പാടും വിറപ്പിച്ചുകൊണ്ട് അവൻഅതിവേഗം പടരുന്നു കാട്ടുതീയായി
 കാറില്ല ബസ്സില്ല ലോറി ഇല്ല റോഡിലോ എങ്ങോളം ആളുമില്ല
കുറ്റം പറവാണെങ്കിൽ പോലും വായ തുറക്കുവാൻ ആർക്കു പറ്റും
വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ വട്ടം കറക്കുന്നു കുഞ്ഞു കീടം
കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല കാട്ടിക്കൂട്ടുന്നതോ പറയാൻ വയ്യ
മർത്യന്റെ ഹുങ്കിനായ് അന്ത്യം കുറിച്ചിടാനെത്തിയതാവാം ഈ കുഞ്ഞു കീടം
നല്ലൊരു നാളേക്കായി ഒന്നിച്ചു നിൽക്കാം വീട്ടിൽ ഇരിക്കാം ചെറുത്തുനിൽക്കാം
 

അനാന .ഇ
9.K ആർ.എം.എച്ച്.എസ്. മേലാററൂർ
മേലാററൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത