സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി.

20:22, 4 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31081 (സംവാദം | സംഭാവനകൾ)


st antony hs

സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി.
വിലാസം
മുത്തോലി.

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-03-201031081




ചരിത്രം

1869-ല്‍ പാലായ്ക്കു സമീപമുള്ള പള്ളിവികാരിമാരും യോഗക്കാരും കൂടി വരാപ്പുഴ മെത്രാപ്പോലീത്തായ്ക്ക് ഒരു കൊവേന്ത സ്ഥാപിക്കണമെന്ന് അപേക്ഷ നല്കി.അദ്ദേഹം ആ അപേക്ഷ സി.എം.ഐ സഭാസ്ഥാപകനായ വാഴ്തപ്പെട്ട ചാവറപ്പിതാവിനെ ഏല്പിച്ചു.അങ്ങനെ ചാവറപ്പിതാവിന്റെ പാവനപാദമുദ്രകൊണ്ട് അനുഗൃഹീതമാകുവാന്‍ മുത്തോലിക്കുന്നിനു ഭാഗ്യം ലഭിച്ചു. ചാവറപ്പിതാവിനാല്‍ സ്ഥാപിതമായ ആശ്രമത്തോടനുബന്ധിച്ച്, “മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍”എന്ന ചരിത്രഗ്രന്ഥത്തിലൂടെ കേരളസഭാചരിത്രത്തില്‍ പ്രസിദ്ധനായിത്തീര്‍ന്ന ഫാ.ബര്‍ണാഡാണ് അറിവാകുന്ന മുത്തുകളുടെ ഒലി ചിതറുന്ന മുത്തോലി സെന്റ ആന്റണീസസ്കൂള്‍ സ്ഥാപിച്ചത്. ബഹു.മലാക്കിയൂസച്ചന്റെ ശ്രമഫലമായി ഹൈസ്കൂളായി ഉയര്‍ന്നു

ഭൗതികസൗകര്യങ്ങള്‍

മുത്തോലി കടവില്‍ നിന്ന് ഒരു കി.മീ.പടിഞ്ഞാറ് മൂന്നേക്കര്‍ ഭൂമിയില്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.2 കെട്ടിടങ്ങളിലായി 13 ക്ലസ്സ്മുറികളുണ്ട്. സുസജ്ജമായ കമ്പ്യട്ടര്‍ ലാബും ഒരു സയന്‍സ് ലാബും സ്കളിനുണ്ട്.ഫുട്ബോള്‍ കോര്‍ട്ടും ബസ്കറ്റ്ബോള്‍ കോര്‍ട്ടും 200 മീറ്ററിന്റെ ട്രാക്കും ഉള്‍ക്കൊള്ളുന്ന അതിവിശാലമായ പ്ലേ ഗ്രൗണ്ട് കുട്ടികളുടെ കായികപരിശീലനത്തിന് ഏറെ സഹായകമാണ്


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വാഴ്തപ്പെട്ട ചാവറ പിതാവിനാല്‍ സ്ഥപിതമായ സി.എം.ഐ സഭയുടെ സെന്റ് ജോസഫ്സ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ റവ.ഫാ.സെബാസ്റ്റ്യ ന്‍ ഇലഞ്ഞിക്കല്‍ സി.എം.ഐ.ആണ് ഈ സ്കൂളിന്റെ ഭരണം നിര്‍വ്വഹിക്കുന്നത്.റവ.ഫാ.തോമസ് വെങ്ങാലുവാക്കല്‍ കോര്പറേറ്റു മാനേജരായും റവ.ഫാ.ജോസഫ് മാത്യു നെടുമ്പറമ്പില്‍ ലോക്കല്‍ മാനേജരായും ഈ സ്കൂളിന്റെ ചുക്കാന്‍ പിടിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഗം

വഴികാട്ടി