14:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Srteslin99(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=തകർത്തെറിയുക മഹാവ്യാധിയെ……....' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവ്യാധി പടർന്നിടുന്നു
ലോകമാകെ പടർന്നീടുന്നു
ജാഗ്രത കാട്ടിടേണം നമ്മൾ…
പനിയും ചുമയും അവഗണിക്കരുത് നമ്മൾ
രോഗലക്ഷണങ്ങൾ മറച്ചുവെച്ചിടാതെ
ചികിത്സ തേടണം നമ്മൾ…
മറച്ചുവയ്ക്കാൻ ശ്രമിക്കുമ്പോൾ
ചെയ്തിടുന്നത് രാജ്യദ്രോഹം
വ്യക്തി ശുചിത്വം പാലിക്കണം നമ്മൾ
കൈകൾ വൃത്തിയാക്കിടേണം നമ്മൾ
സാനിറ്ററൈസറും സോപ്പും ഉപയോഗിച്ചിടാം
മാസ്കും കൈയ്യുറകളും ധരിക്കണം നമ്മൾ
പൊതുസ്ഥലങ്ങളിൽ പോയിടുമ്പോൾ
ഈ വിധം നമ്മൾ ശുചിത്വം പാലിച്ചാൽ ..
ഈ മഹാവ്യാധിയെ തുരത്തീടാം….
ഒന്നായ് നമുക്ക് പാടീടാം
"ലോകാ സമസ്താ സുഖിനോ ഭവന്തു..”