ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/ജൂനിയർ റെഡ് ക്രോസ്-17
ജൂനിയർ റെഡ്‍ക്രോസ് ജൂനിയർ റെഡ്ക്രോസിൻറെ യൂണിറ്റ് 2011 മുതൽ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എ ലെവൽ, ബി ലെവൽ, സി ലെവൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ആകെ 42 കേഡറ്റുകളാണ് ഇപ്പോൾ യൂണിറ്റിലുള്ളത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും യൂണിറ്റ് അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു. എല്ലാ വർഷവും ഓരോ വിഭാഗത്തിലെയും കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം സബ്‍ജില്ലാ തല ക്യാമ്പുകളും പരീക്ഷകളും നടന്നു വരുന്നു. 2011ൽ സ്കൂളിൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചപ്പോൾ ശ്രീ ഷാജി മാത്യു ആയിരുന്നു ജെ ആർ സി കൗൺസിലർ.