ജി. യു. പി. എസ്. അരിമ്പൂർ/അക്ഷരവൃക്ഷം/പാറുവിന്റെ സ്വപ്നത്തിലെ ചിത്രം

പാറുവിന്റെ സ്വപ്നത്തിലെ ചിത്രം

'അച്ഛാ ഞാൻ വരച്ച ചിത്രം കണ്ടാ' പാറു അച്ഛനോട് ചോദിച്ചു. "ങാ കൊള്ളാലോ. ഒരു കൂട്ടിൽ രണ്ട് പക്ഷിക്കുഞ്ഞുങ്ങളും രണ്ട് വക്കിലിയ പക്ഷികളും. പിന്നെ കൂടുള്ള മരത്തിന്റ ചില്ലയിൽ രണ്ട് അണ്ണാന്മാരും. അണ്ണാറക്കണ്ണന്മാർ മാമ്പഴം തിന്നുകയാണല്ലോ. പിന്നെ ഉദയസൂര്യൻ, പറക്കുന്ന പക്ഷികളും." അച്ഛൻ എല്ലാം വിസ്തരിച്ചുപറഞ്ഞ് അഭിനന്ദിച്ചു. "പാറൂ, അത്താഴത്തിന് സമയമായി വരൂ, "അമ്മ വിളിച്ചു. "ങാ, ദാ വരുന്നു." അവർ ഭക്ഷണത്തിനിരുന്നു. "ഏട്ടനെവിടെ. " "വരുന്നുണ്ട്." "പിന്നെ ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ പൂച്ചക്ക് ഭക്ഷണം വെച്ചോളോ." അവർ ഭക്ഷണം കഴിച്ചെഴുന്നേറ്റ് പൂച്ചക്ക് ഭക്ഷണം വെച്ചു. കൈയും കാലും കഴുകി കിടക്കാൻ പോയി. അപ്പോൾ അച്ഛൻ വന്ന് കഥ പറഞ്ഞുതന്നു. കഥ പറഞ്ഞ് കഴിഞ്ഞ് ലൈറ്റ് ഓഫാക്കിയ ശേഷം അച്ഛൻ പോയി. ഉറക്കത്തിൽ പാറു സ്വപ്നം കാണാൻ തുടങ്ങി. പാറുവിന്റെ ചിത്രത്തിലുള്ളവർ തന്നെയാണ് സ്വപ്നത്തിലും. അണ്ണാറക്കണ്ണന്മാർ മരച്ചില്ലയിൽ ഓടിക്കളിക്കുന്നു. സൂര്യൻ ഉദിക്കുന്നു. പക്ഷികൾ പാറിനടക്കുന്നു. പക്ഷേ, ചിത്രത്തിലുള്ളതുപോലെ ഒരൊറ്റ മരമല്ല സ്വപ്നത്തിലുള്ളത്. കുറെ മരങ്ങളുണ്ട്. അപ്പോൾ ആ വലിയ പക്ഷികൾ വന്ന് പറയാൻ തുടങ്ങി." പാറൂ, നീ വരച്ച ചിത്രത്തിൽ ചില തിരുത്തലുകളുണ്ട്. ഞങ്ങളുടെ കൂട്ടിൽ രണ്ട് കുഞ്ഞുങ്ങളും ഒരു വിരിയാത്ത മുട്ടയുമുണ്ട്. പിന്നെ നീ വരച്ച കാക്കക്കൂട് പോലത്തെ കൂടല്ല ഞങ്ങളുടേത്. തൂങ്ങിക്തും കിടക്കുന്നതാണ്. നീ ആകെ ഒരൊറ്റ മലമല്ലേ വരച്ചുള്ളൂ. ഒന്നല്ല, ആയിരക്കമക്കിന് മരങ്ങൾ ഇലവിടെയുണ്ട്. പിന്നെ മരങ്ങൾക്കപ്പുറം ഒരു ആൽമുത്തശ്ശിയുണ്ട്. ആൽമുത്തശ്ശിയുടെ ചില്ലകളിലാണ് ആയിരത്തിലേറെ പക്ഷികളുടെ കൂടുകൾ. ഇവയൊക്കെ വരച്ചുചേർക്കണേ. എന്നാലേ നിന്റെ ചിത്രം പൂർത്തിയാകൂ." ഇതും പറഞ്ഞ് അവർ പറന്നകന്നു. അപ്പോഴേക്കും നേരം വെളുത്തിരുന്നു. സ്വപ്നത്തിലേതുപോലെ അവൾ ചിത്രം തിരുത്തി വരച്ചു.

ദേവമിത്ര ടി
5 എ ജി യു പി എസ് അരിമ്പൂർ
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ