എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന/അക്ഷരവൃക്ഷം/പച്ചപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പച്ചപ്പ് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ചപ്പ്

പച്ച പുൽമേടുകൾ തലയുയർത്തി നിൽക്കും
 മയിലുകൾ നൃത്തം ചെയ്യും കാടുകൾ

 കാറ്റിന്റെ താളത്തിൽ ആടി ഉലയുന്ന
 തേനൂറും പൂക്കൾ നിറയും പൂന്തോട്ടങ്ങൾ


 കളകളം ഒഴുകും പുഴകളിൽ അലിയും
 അരുവികളിൽ നീന്തി കളിക്കും ചെറുമീനുകൾ

 മധുരം നുണയാൻ കുഞ്ഞി ചിറകുകൾ വിടർത്തി
 വിരുന്നുവരുന്ന വണ്ടുകൾ പൂമ്പാറ്റകൾ

 കണ്ടുവോ പുതുമുഖങ്ങളെ നിങ്ങൾ ഈ പോയി മറഞ്ഞ കാഴ്ചകൾ

 ഓർക്കുന്നുവോ പൊയ്മുഖങ്ങൾ ഇല്ലാതാക്കിയ
പച്ച നിറഞ്ഞ വൻ കാടുകൾ

 കാലത്തിന്റെ കരങ്ങളിൽ പിടഞ്ഞ്
 ജീവനറ്റ് കണ്ണീർ പൊഴിച്ച് ദിനങ്ങൾ

 അറിയുമോ മാനവരെ
 അവ
പ്രകൃതി അമ്മതൻ വരദാനങ്ങൾ
 

വിഷ്ണു എം
9 A എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ