നടുവിൽ എച്ച് എസ്സ്/അക്ഷരവൃക്ഷം/മൈന

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 49030 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മൈന <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മൈന

മൈനയെന്നോമന മൈന-നല്ല
മൈലാഞ്ചിക്കാട്ടിലെ മൈന,
മൈക്കണ്ണു മിന്നുന്ന മൈന-നീല
മൈലാടുംകുന്നിലെ മൈന !

മലവാരം വിട്ടു നീ വായോ-പാടാൻ
മലയാളം പാട്ടോന്നു തായോ.
മൈനയ്ക്കു വേണ്ടതെന്തായോ-തിന്നാൻ
മൈസൂരിലെപ്പൂവൻ കായോ ?

ദാഹത്തിനു നറും തേനോ-അന്തി
താമസിക്കാൻ വനംതാനോ ?
പാടുവാനോടക്കുഴലോ-ഒപ്പം
പാരിന്റെ രാഗക്കുയിലോ ?

പാടിപ്പറക്കാൻ വനിയോ-കൊത്താൻ
പാകമായുള്ള കനിയോ ?
കൊ‍ഞ്ചിപ്പറയാൻ പദമോ ?-വേണ്ടൂ
നെഞ്ചലിയിക്കുംവിദമോ ?
 

ആഷ് ലി ഫ്രാൻസിസ്
10 A നടുവിൽ ഹയർ സെക്കന്ററി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത