എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
Covid 19 എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന കൊറോണ വൈറസ് മനുഷ്യനും മൃഗങ്ങളും ആരുമറിയാതെ കയറിക്കൂടിയ രാക്ഷസൻ. ലോകം മുഴുവൻ മരണ ഭീതിയിലാഴ്ത്തിയ covid19 ആദ്യമായി സ്വീകരിച്ചത് ചൈനയിലെ Vuhan നഗരത്തിലായിരുന്നു. പിന്നീട് അതിരുകൾ ഭേദിച്ച് പല രാജ്യങ്ങളിലേക്ക് ഫ്ലൈറ്റ് പിടിച്ച് കടന്നുചെന്നു. 2019 ഡിസംബറിൽ ചൈനയിൽ കണ്ടെത്തിയ കൊറോണ കുടുംബത്തിൽപ്പെട്ട വൈറസ് ആണ് ലോകം മുഴുവൻ പടർന്നു പിടിച്ചത്. ലോകാരോഗ്യ സംഘടന യായ WHO ആണ് കൊറോണ ക്ക് Covid 19 എന്ന പേര് നൽകിയത്. ഈ വൈറസ് പ്രധാനമായും നമ്മുടെ ശ്വാസകോശത്തെ ആണ് ബാധിക്കുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായി കൊറോണ സ്ഥിതീകരിച്ചത് 2020 ജനുവരി 30 കേരളത്തിലെ തൃശ്ശൂരിൽ ആയിരുന്നു. 2020 ഏപ്രിൽ 15ലെ കണക്കുകളനുസരിച്ച് 387 കേസുകൾ കേരളത്തിൽ സ്ഥിരീകരിച്ചു. 218 പേരുടെ രോഗം മാറുകയും രണ്ടുപേരുടെ ജീവൻ നഷ്ടമാവുകയും ചെയ്തു. ഇന്ത്യയിൽ 2020 ഏപ്രിൽ 16 ലെ കണക്കുകളനുസരിച്ച് 12380 കേസുകൾ സ്ഥിതീകരിച്ചു. 1489 പേരുടെ രോഗം ഭേദമാക്കുകയും 414 മരണങ്ങളും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ വികസിത രാജ്യമായ അമേരിക്കയിൽ 24 മണിക്കൂറിനിടെ രണ്ടായിരത്തിലേറെ പേരാണ് മരിച്ചത്. ലോകത്ത് ആദ്യമായിട്ടാണ് 24 മണിക്കൂറിനിടെ ഒരു രാജ്യത്ത് ഇത്രയും അധികം ആളുകൾ മരിക്കുന്നത്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൊണ്ട് നമ്മുടെ സുരക്ഷയ്ക്കുവേണ്ടി മാർച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഗവൺമെൻറ് 21 ദിവസത്തേക്ക് രാജ്യവ്യാപകമായി സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു. സ്ഥിരീകരിച്ച പോസ്റ്റ് കേസുകളുടെ എണ്ണം ഏകദേശം 500 ആയിരുന്നപ്പോഴാണ് Lock down പ്രഖ്യാപിച്ചത്. എന്നാലിപ്പോൾ ഈ ഉത്തരവ് മെയ് 3 വരെ നീട്ടി ഇരിക്കുകയാണ്. മനുഷ്യ ജീവന് ഭീഷണിയായ ഈ മഹാമാരിയെ തോൽപ്പിക്കാൻ നമുക്ക് വീടുകളിൽ തന്നെ ഇരിക്കാം. നിലവിൽ പ്രതിരോധ മരുന്ന് കണ്ടു പിടിക്കാത്ത ഈ വൈറസിനെ തുരത്താൻ നമുക്ക് സാമൂഹിക അകലം പാലിക്കാം പുറത്തിറങ്ങുമ്പോൾ എല്ലാം മാസ്സ് ധരിക്കാം പുറത്തു പോയി വന്നാൽ ഉടൻ സോപ്പ് ഉപയോഗിച്ച് നന്നായി കൈ കഴുകാം എന്നീ മാർഗ്ഗങ്ങൾ സ്വീകരിക്കാം. നമ്മൾ അടച്ചുപൂട്ടി വീട്ടിൽ ഇരിക്കുമ്പോഴും നമുക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന നിരവധി ആളുകൾ നമ്മുടെയിടയിലുണ്ട്. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ സാർ, നമ്മുടെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ, ഭൂമിയിലെ മാലാഖമാർ എന്നറിയപ്പെടുന്ന ഡോക്ടർമാരും, നഴ്സുമാരും, പോലീസുകാരും, ആശാ പ്രവർത്തകരും, രാപകലില്ലാതെ നമുക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. ഓഫീസുകളും, സ്കൂളുകളും, കോളേജുകളും, ആരാധനാലയങ്ങളും, അടച്ചിട്ട ഈ വേളയിൽ നമുക്ക് വീട്ടിലിരുന്നു കൊണ്ട് ഇവർക്ക് വേണ്ടി പ്രാർത്ഥിക്കാം. 🏻 ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസം ഇല്ലാതെ എല്ലാവരിലേക്കും പടർന്നുപിടിക്കുന്ന, കണ്ണാൽ കാണാൻ കഴിയാത്ത ഈ വൈറസിനെ നമുക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് പ്രതിരോധിക്കാം. കടൽ കടന്നുവന്ന ഈ കൊറോണ എന്നാൽ ഈ രാക്ഷസനെ നമുക്ക് ഈ ലോകത്തിൽ നിന്നു തന്നെ തുടച്ചുനീക്കാം. നാളെ ഒന്നിക്കുവാൻ വേണ്ടി നമുക്ക് ഇന്ന് അകന്ന് ഇരിക്കാം. സാമൂഹിക അകലം പാലിച്ചുകൊണ്ട് എന്നാൽ മാനസികമായ അടുപ്പം പ്രകടിപ്പിച്ചുകൊണ്ട് നമുക്ക് ഒരുമിച്ച് ഈ മഹാമാരിയെ കീഴ്പ്പെടുത്താം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം