അവിടെ ഒരു കുന്ന് ഉണ്ടായിരുന്നു
 അവിടെ ഒരു വയൽ ഉണ്ടായിരുന്നു
 വയൽ നിറയെനെല്ല ഉണ്ടായിരുന്നു
 നെല്ലിലെല്ലാം കതിരു നിറഞ്ഞിരുന്നു

 ഹരിതങ്ങൾ എല്ലാം ചേർന്നൊരു
ഹരിതഭംഗി സൃഷ്ടിച്ചിരുന്നു
മഴപെയ്യുന്ന വയലിൽ തുള്ളി കളിക്കും
 തവളകളുടെ നാദം ഉണ്ടായിരുന്നു

നീന്തിത്തുടിക്കുന്ന അരയന്നങ്ങൾ തൻ
 സൗഹൃദ സംഗീതം ഉണ്ടായിരുന്നു
ഓരത്ത് ചേർന്ന് ഒളി പരത്തി
 ചെന്താമര കൂട്ടവും ഉണ്ടായിരുന്നു

 അവിടെ ഒരു മരമുണ്ടായിരുന്നു
  വള്ളികൾ പുണർന്നൊരു ചില്ലകൾ തോറും
 തത്തിക്കളിച്ചു ഊഞ്ഞാലാടുന്ന കുരുവി കൂട്ടങ്ങളും
 ഒളിച്ചു കളിക്കാൻ അണ്ണാറക്കണ്ണൻ മാരും

 മരങ്ങളെ തഴുകി തലോടാൻ
 മന്ദമാരുതൻ ഉണ്ടായിരുന്നു
 ഭൂമിയാം അമ്മ ദാനമായി നൽകിയ
ചേലയും പ്രകൃതിയെ നാം വിസ്മരിച്ചു
 
 പൂത്തുലഞ്ഞൊരു വൃക്ഷ മലകളെ
 നാം വെട്ടിവീഴ്ത്തി
 കാലം മറച്ചൊരീ ഓർമ്മകൾ ഇന്ന്
 സ്വപ്നങ്ങളിൽ മാത്രമായി
 

{{BoxBottom1 | പേര്= അനീറ്റ ആൻ്റണി | ക്ലാസ്സ്= 7 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എം .ജി .യു .പി . സ്കൂൾ തുമ്പമൺ , പന്തളം പത്തനംതിട്ട | സ്കൂൾ കോഡ്= 38328 | ഉപജില്ല= പന്തളം | ജില്ല= പത്തനംതിട്ട | തരം= കവിത | color= 1