Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ബാല്യത്തിൽതന്നെ
രാഷ്ട്രത്തിന്റെ പുരോഗതിക്ക് ആരോഗ്യമുള്ള ജനത ആവശ്യമാണ്. ആരോഗ്യപരിപാലനത്തിൽ ശുചിത്വത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ശുചിത്വം ബാല്യത്തിൽതന്നെ പരിശീലിപ്പിക്കേണ്ടത് ഇരിക്കുന്നു. ശുചിത്വത്തിന് ബാലപാഠങ്ങൾ വീട്ടിൽ മാതാപിതാക്കൾ കുഞ്ഞുങ്ങളെ പഠിക്കേണ്ടിയിരിക്കുന്നു. പല്ലുതേപ്പ്, മലവിസർജനം, തുടങ്ങിയ ദിനാചരങ്ങൾ സമയങ്ങളിൽ വേണ്ടരീതിയിൽ അനുഷ്ഠിക്കുന്ന സ്വഭാവം കുട്ടികൾക്ക് നൽകണം. അധ്യാപകർ വിദ്യാർഥികൾ അറിവുള്ളവർ ആണോ എന്ന് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വസ്ത്രങ്ങൾ സ്വയം വൃത്തിയാക്കുവാനും വൃത്തിയുള്ള വസ്ത്രം ധരിക്കുവാൻ കുട്ടികളെ പ്രേരിപ്പിക്കേണ്ടിയിരിക്കുന്നു.
പട്ടണങ്ങളിലും ഗ്രാമങ്ങളിലും ശുചിത്വ പാലനം വ്യാപകമായ രീതിയിൽ നടപ്പിൽ വരുത്തണം. പട്ടണങ്ങളിലെ മാലിന്യം നിറഞ്ഞ, ദുർഗന്ധം വരുത്തുന്ന ഓട്ടകൾ ആരോഗ്യത്തിന് ഭീഷണിയാണ്. പരിഷ്കൃത രാജ്യങ്ങളിലെ പോലെ ശരിയായ പ്ലാനിങ്ങോടെ മലിനജലം ശുദ്ധീകരിച്ച എടുത്താൽ, ജലദൗർലഭ്യം ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കും. കുന്നുകൂടുന്ന ചപ്പുചവറുകളും മറ്റ് അവശിഷ്ടങ്ങളും സംസ്കരിച്ച കൃഷിക്കു വേണ്ടി വളമായി ഉപയോഗിക്കുന്നതാണ്. പരിസര ശുചീകരണത്തിന് മഹാത്മജി നമുക്ക് മാർഗനിർദേശം നൽകുന്നു. കൊട്ടയും ചൂലും മൺവെട്ടിയും എടുത്ത് മാലിന്യങ്ങൾ മാറ്റാൻ മടി കാണിക്കരുത് എന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാർഥികൾക്കും, യുവജനങ്ങൾക്കും ശുചിത്വ പാലനത്തിൽ പലവിധത്തിലുള്ള പങ്കുവഹിക്കാൻ കഴിയും. ജനങ്ങളുടെ ആരോഗ്യ വിഷയത്തിലും, ശുചീകരണ പ്രവർത്തനങ്ങളിലും, ബോധവാന്മാരാക്കുക, ശുചീകരണ പ്രവർത്തനങ്ങൾ നേതൃത്വപരമായ പങ്കു വഹിക്കുക തുടങ്ങിയ കാര്യങ്ങൾ വിദ്യാർഥികൾക്കും കഴിയുന്നതാണ്. റോഡുകളും കിണറുകളും കക്കൂസ് വൃത്തിയാക്കുന്ന അതോടൊപ്പം അവ ഉപയോഗിക്കുമ്പോൾ ജനങ്ങൾ സ്വീകരിക്കേണ്ടത് നല്ല ശീലങ്ങൾ കരുതലുകളും അറിയിക്കാവുന്നതാണ്. വ്യക്തി ശുചിത്വ പരിപാലനത്തിൽ പേരുകേട്ട വരാണ് മലയാളികൾ. അതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
|