ഗവ.യു പി എസ് ഇളമ്പള്ളി/അക്ഷരവൃക്ഷം/ ഭൂമി നീയെത്ര മനോജ്ഞ ധന്യ

Schoolwiki സംരംഭത്തിൽ നിന്ന്
18:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31320 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി നീയെത്ര മനോജ്ഞ ധന്യ <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി നീയെത്ര മനോജ്ഞ ധന്യ

    ഒരു നൂറു പൂക്കൾ ചിരിച്ചു നിൽക്കുന്നൊരീ
          നറു ഭൂമിയെന്നിൽ ഹരം നിറക്കെ
           ഒരു നൂറു വിത്തുകൾ തേടി നടപ്പൂ ഞാൻ
           പാരിൽ വസന്തം വിട൪ത്തുവാനായ്

          കളങ്കം പാടി കുണുങ്ങി ഒഴുകുമാ
           ചെറു പുഴയെന്നിൽ ഹരം നിറക്കെ
          അതു മലിനമാക്കാൻ മടിക്കാത്ത മർത്യരേ
           തടയുവാനായി ഞാൻ കാത്തു നില്പൂ

           പുഴകളും പൂക്കളും കിളികളും നിറയുമീ
          ഭൂമി ,നീയെത്ര, മനോജ്ഞ ധന്യ
          നിൻ കാവൽ ഏൽക്കുവാൻ സന്നദ്ധസേനയായ്
          കുഞ്ഞുങ്ങൾ ഞങ്ങൾ ഒരുങ്ങി നിൽപ്പൂ
          
 

റിച്ചു ഗഗാർ
6A ഗവ.യു പി സ്കൂൾ ഇളമ്പള്ളി
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത