വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ്/അക്ഷരവൃക്ഷം/ഒന്നിച്ചു പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒന്നിച്ചു പ്രതിരോധിക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നിച്ചു പ്രതിരോധിക്കാം

ലോകം ഇന്നു ഒരു മഹാമാരിയിൽ അകപെട്ടു വിലപിക്കുകയാണ്. ജനലക്ഷങ്ങളുടെ ജീവൻ എടുത്ത കൊറൊണ അഥവാ കോവിഡ് -19.ഈ വൈറസിനെ തടയാൻ നിലവിൽ യാതൊരു വിധ മരുന്നുകളോ പ്രതിരോധ കുത്തിവെയ്പ്പുകളോ കണ്ടെത്തിയിട്ടില്ല. അതിനാൽ രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം.വൈറസ് ബാധ ഉള്ളവർ തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ഉണ്ടാകുന്ന സ്രവങ്ങളിൽ നിന്നാണ് ഇങ്ങനെ ഉള്ള വൈറസുകൾ പകരുന്നത്. ചുമക്കുമ്പോഴും തുമ്മുമ്പോഴും അണുക്കൾ പറ്റാതിരിക്കാൻ തൂവാല ഉപയോഗിച്ച് മുഖം പൊത്തുകയോ കൈ മുട്ടിനു മുകളിൽ മുഖം ഉള്ളിലാക്കി മറക്കുകയോ ചെയ്യാം. തിരക്കുള്ള സ്ഥലങ്ങൾ ആശുപത്രികൾ എന്നിവിടങ്ങളിൽ സന്ദർശനത്തിനു ശേഷം കൈകൾ സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തി ആക്കുക. ഇതിലുപരി നമ്മുടെ ശരീരത്തിനു പ്രതിരോധശേഷി നൽകുന്ന ഭക്ഷണങ്ങൾ കഴിക്കുക. പഴങ്ങൾ പച്ചക്കറി കൾ പ്രൊട്ടീൻ കാൽസിയം അടങ്ങിയവയും നമ്മുടെ ആഹാരത്തിൽ ഉൾപെടുത്താൻ ശ്രദ്ധിക്കണം. പ്രതിരോധം ആണ് പ്രതിവിധി അങ്ങനെ
" ഒന്നിച്ചു പ്രതിരോധിക്കാം" ഈ മഹാമാരിയെ.

അനന്ദകൃഷ്ണൻ. എസ്
2 ബി വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം