ജി.എച്ച്.എസ്.എസ്. കാവുംഭാഗം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karthikakommeri (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

................................................2019 ഡിസംബർ മാസത്തോടു കൂടി പൊട്ടിപ്പുറപ്പെട്ട മഹാമാരിയായ കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചു .ലോകത്താകെ 20 ലക്ഷത്തിലധികം രോഗികൾ ഉണ്ട് .മരിച്ചവരാകട്ടെ ഒരു ലക്ഷത്തിലധികവും ഇതിൽ 5 ലക്ഷത്തോളം പേര് രോഗമുക്തരായി.കൊറോണ വൈറസ് പരത്തുന്ന രോഗത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേരാണ് കോവിഡ് 19 .കൊറോണ എന്ന ലാറ്റിൻ പദത്തിനർത്ഥം 'കിരീടം' എന്നാണു.കോവിഡ് 19 ആദ്യമായി റിപ്പോർട് ചെയ്ത നഗരം ചൈനയിലെ വുഹാനാണ് .പിന്നീട് രോഗം കൂടുതലായി വ്യാപിച്ചത് യുറോപ്പിലാണ് .സ്പെയിൻ,ഇറ്റലി,ബ്രിട്ടൺ ,ജർമ്മനി ,ഫ്രാൻസിഎന്നീ രാജ്യങ്ങളും അതിനു ശേഷം അമേരിക്കയിലേക്കും ഈ രോഗം വ്യാപിച്ചു .ഇന്ന് 20 ലക്ഷത്തിലധികം കോവിഡ് 19 രോഗികൾ ഉള്ളതിൽ 50%യൂറോപ്പിലും 30%അമേരിക്കയിലുമാണ് 20% മറ്റു പല രാജ്യങ്ങളിലുമാണ് ഉള്ളത് .
ഇന്ത്യയിൽ കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്ത നഗരം കേരളത്തിലെ തൃശൂർ ആണ് . ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് മഹാരാഷ്ട്രയിലാണ് .കൊറോണ വൈറസ് രോഗ വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പിന്റെ കാമ്പയ്ൻ ആണ്,"ബ്രേക്ക് ദി ചെയിൻ ".കൊറോണ വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെ ആണ് .ഇന്ത്യയിൽ ആകെ 11,933രോഗികളാണ് ഉള്ളത് .അതിൽ 1343പേര് രോഗമുക്തരായി ,392 പേര് മരണമടഞ്ഞു .
കോവിഡ് 19 രോഗവ്യാപനം തടയാൻ ഏറ്റവും ഉചിതമായ മാർഗം സാമൂഹിക അകലം പാലിക്കുക എന്നതാണ് .തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ടോ tissue കൊണ്ടോ മൂക്കും വായും പൊത്തേണ്ടതാണ് .ഇടയ്ക്ക് കയ്യും മുഖവും സോപ് ഉപയോഗിച്ച കഴുകുകയും പുറത്തു പോയി വരികയാണെങ്കിൽ കൈ സാനിറ്റിസെർ ഉപയോഗിച്ച അണുവിമുക്തമാക്കുകയും വസ്ത്രങ്ങൾ കഴുകി വെയിലത്തു ഉണക്കാൻ ഇടുകയും കുളിക്കുകയും ചെയ്യേണ്ടതാണ് .വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ നിർബന്ധമായും 28ദിവസം ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതാണ് .രോഗ വ്യാപനം തടയാൻ വേണ്ടി കേന്ദ്രസർക്കാർ രാജ്യത്താകമാനം മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ ലോക്കഡോൺ പ്രഖ്യാപിച്ചു .ഇത് രോഗ വ്യാപനം തടയുന്നതിന് സഹായിച്ചു. ഇപ്പോൾ ഏപ്രിൽ 14 മുതൽ മെയ് 3 വരെ ലോക്കഡോൺ നീട്ടിയിരിക്കുകയാണ് .സർക്കാരിന്റെ നേതൃത്വത്തിൽ രോഗവ്യാപനം തടയുന്നതിനും രോഗികളെ ശുശ്രൂഷിക്കുന്നതിനും ആരോഗ്യപ്രവർത്തകരും സന്നദ്ധപ്രവർത്തകരും സ്തുത്യർഹവും അഭിനന്ദനാർഹവുമായാണ് പ്രവർത്തിക്കുന്നത് .

അനുനന്ദ്
6 ജി.എച്ച്.എസ്.എസ് കാവുംഭാഗം
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം